Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
രണ്ടര വയസ്സുള്ള സ്വന്തം മകളെ സിഗരറ്റിനു പൊള്ളിച്ചും തല്ലിയും കൊലപ്പെടുത്തിയ പിതാവ് - മലപ്പുറം സ്വദേശി ഫായിസ്. പിതാവിന്റെ ക്രൂരതയില്‍ വാരിയെല്ലുകള്‍ തകര്‍ന്ന് കുഞ്ഞ് മരിച്ചു. മനുഷ്യ മനസ്സാക്ഷിയെ കൊല്ലുന്നതാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്
Text By: Team ukmalayalampathram
മലപ്പുറം കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.

ഒരാഴ്ചയോളം നീണ്ട ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ 7 വാരിയെല്ലുകള്‍ തകര്‍ന്നതായും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നു പറഞ്ഞതിനു തെളിവുമില്ല.
പരസ്യം ചെയ്യല്‍

നസ്‌റിനെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അനക്കമില്ലാത്ത നിലയില്‍ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍, ബന്ധുക്കള്‍ ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിരുന്നു. അവിടെനിന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 
Other News in this category

 
 




 
Close Window