Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
Teens Corner
  Add your Comment comment
കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അനുമതി നല്‍കി. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ചരിത്രപരമായ തീരുമാനമെടുത്തത്.
Text By: Team ukmalayalampathram
ലിംഗ ഭേദമന്യേ കലാമണ്ഡലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് മേക്കിങ്ങിലും കോഴ്‌സുകള്‍ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി നിശ്ചയിക്കുക.

കലാമണ്ഡലത്തില്‍ ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാന്‍ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാന്‍ കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന്‍ രാമകൃഷ്ണനെ ക്ഷണിച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശങ്ങളാണ് വിവാദമായത്. 'മോഹിനിയാട്ടം കളിക്കുന്നവര്‍ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം കളിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആണ്‍പിള്ളേരില്‍ സൗന്ദര്യം ഉള്ളവര്‍ ഇല്ലേ. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല'- എന്നിങ്ങനെയായിരുന്നു പ്രതികരണം.
 
Other News in this category

 
 




 
Close Window