Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷനായ 17-ാമത് എംപിഎ യുകെ നാഷണല്‍ കോണ്‍ഫ്രന്‍സ് ഹേവാര്‍ഡ്‌സ് ഹീത്തിലെ അര്‍ഡിങ്‌ലിയില്‍ ആരംഭിച്ചു.
Text By: Team ukmalayalampathram
മൂന്നു ദിവസങ്ങളിലായി നടത്തുന്ന കോണ്‍ഫറന്‍സ് നാളെ ഞായറാഴ്ചയാണ് സമാപിക്കുക. മലയാളി പെന്തകോസ്റ്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ദൈവവചന ശുശ്രൂഷയ്ക്കായി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍കുന്നതില്‍ (സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് ) മുഖ്യ പ്രാസംഗികനായി എത്തി. യൂത്ത് സ്പീക്കറായി ഡോ. ബ്ലസന്‍ മേമനയും ലേഡീസ് സ്പീക്കറായി സിസ്റ്റര്‍ സാറ കോവൂരും പങ്കെടുക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന വര്‍ഷിപ്പ് ലീഡര്‍ ബ്രദര്‍ അനില്‍ അടൂര്‍ എംപിഎ ക്വയറിനൊപ്പം ആരാധനകള്‍ക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ സമ്മേളനങ്ങള്‍ സമാപിക്കും.


മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ കോണ്‍ഫ്രന്‍സ് അതിവിശാലമായ സൗത്ത് ഓഫ് ഇംഗ്ലണ്ട് ഇവന്റ് സെന്ററില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (സെക്രട്ടറി), പാസ്റ്റര്‍ പി സി സേവ്യര്‍ (ജോ: സെക്രട്ടറി), പാസ്റ്റര്‍ ജിനു മാത്യു (ട്രഷറര്‍) പ്രവര്‍ത്തിച്ചു വരുന്നു. യുകെയിലെ പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ കോണ്‍ഫറന്‍സായ എംപിഎ യുകെ കോണ്‍ഫറന്‍സിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ലോക്കല്‍ കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റോയ് തോമസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window