Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത കുട്ടിയെ പ്രസവിക്കാന്‍ വേണ്ടി വന്നത് വെറും 22 ദിവസങ്ങളുടെ ഇടവേള. ഈ വാര്‍ത്ത യുകെയില്‍ നിന്ന്.
Text By: Team ukmalayalampathram
കെയ്‌ലെഗ് ഡോയ്‌ലേ എന്ന യുവതിയാണ് 22 ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദൗര്‍ഭാ?ഗ്യവശാല്‍ യുവതിയുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചയുടന്‍ തന്നെ മരണമടഞ്ഞു. രണ്ടാമത്തെ കുഞ്ഞിനും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നും അതിനും തയാറായിരിക്കണമെന്നും ഡോക്ടര്‍മാര്‍ കെയ്‌ലെ?ഗിനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്വാഭാവിക പ്രസവം ആദ്യത്തെ ജനനത്തോടെ തന്നെ പൊടുന്നനെ അവസാനിക്കുകയാണ് ചെയ്തത്.
അല്‍പ സമയം കാത്തിരുന്ന ശേഷം ഡോക്ടര്‍മാര്‍ യുവതിയോട് വീട്ടിലേക്ക് മടങ്ങിപ്പോയി വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. കൃത്യം 22 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതിയ്ക്ക് വീണ്ടും പ്രസവ വേദന അനുഭവപ്പെട്ടത്. രണ്ടാമത്തെ കുഞ്ഞിന്റേയും മരണമാണ് യുവതി പ്രതീക്ഷിച്ചതെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞ് ആ?സ്‌ട്രോ ആരോ?ഗ്യവാനായാണ് പുറത്തുവന്നത്. അവിശ്വസനീയമായ കാര്യങ്ങള്‍ക്കാണ് ഒരു മാസക്കാലം താന്‍ സാക്ഷ്യം വഹിച്ചതെന്ന് കെയ്‌ലെ?ഗ് ഡോയ്‌ലേ വിദേശമാധ്യമമായ ദി മെട്രോയോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window