Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ഇറാഖി അഭയാര്‍ത്ഥിയും കടുത്ത ഇസ്ലാം മത വിമര്‍ശകനും ഖുറാന്‍ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്ത സല്‍വാന്‍ സബാ മാറ്റി മോമികയെ നോര്‍വേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
Text By: Team ukmalayalampathram
സ്വീഡനില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും പരസ്യമായി ഖുറാന്‍ കത്തിക്കുകയും ചെയ്തതിലൂടെയാണ് 37കാരനായ മോമിക വാര്‍ത്തകളില്‍ ഇടംനേടിയത്. സ്വീഡിഷ് അധികൃതര്‍ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേര്‍വേയില്‍ അഭയം തേടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സല്‍വാന്‍ മോമിക കഴിഞ്ഞാഴ്ചയാണ് സ്വീഡനില്‍ നിന്ന് നോര്‍വേയിലേക്ക് താമസം മാറിയത്. സല്‍വാന്‍ മോമികയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും റേഡിയോ ജെനോവ അറിയിച്ചു.
 
Other News in this category

 
 




 
Close Window