Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ഐപിസി യുകെ & അയര്‍ലന്റ് റീജിയന്‍ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ലീഡ്സില്‍
Text By: Team ukmalayalampathram
ഐപിസി യുകെ & അയര്‍ലന്റ് റീജിയന്റെ 17-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ലീഡ്സില്‍ ഏപ്രില്‍ ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ (വെള്ളി/ ശനി / ഞായര്‍ ) നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രാസംഗികരായ പാസ്റ്റര്‍ സാം ജോര്‍ജ് (യുഎസ്എ), പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി (യുഎസ്എ) എന്നിവര്‍ മുഖ്യസന്ദേശം നല്‍കുന്നതായിരിക്കും. കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍കുന്നതില്‍, സിസ്റ്റര്‍ സാറാ കോവൂര്‍ (യുഎസ്എ) എന്നിവരും ദൈവീക സന്ദേശങ്ങള്‍ നല്‍കും.


റീജയന്‍ സംഗീത വിഭാഗത്തോടു ചേര്‍ന്ന് പ്രസിദ്ധ ക്രിസ്തീയ ഗായകനായ അനില്‍ അടൂര്‍ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ സണ്‍ഡേ സ്‌കൂള്‍, യൗവനക്കാര്‍, സഹോദരിമാര്‍ എന്നിവര്‍ക്ക് പ്രത്യേക സെക്ഷന്‍സ് ഉണ്ടായിരിക്കും. ഞായറാഴ് സംയുക്ത ആരാധനയും കര്‍തൃമേശ ശസുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി, റീജയന്‍ സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയീസ്, മറ്റ് എക്സിക്യുട്ടീവ്സ് എന്നിവരും ലോക്കല്‍ സഭയായ ലീഡ്സ് എബനേസര്‍ ചര്‍ച്ച് ശുശ്രൂഷകനായ പാസ്റ്റര്‍ പി.സി. സേവ്യര്‍ ലോക്കല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നുണ്ട്.


2008ല്‍ കേവലം അഞ്ചു സഭകളോട് കൂടി ചാരിറ്റി ചര്‍ച്ച് ആയി രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ച റീജിയന്‍ ഇന്ന് 31 സഭകളായി, ഇംഗ്ലണ്ട്, സ്‌കോട്ട്ലാന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നീ മേഖലകളിലായി പ്രവര്‍ത്തിച്ചു വരുന്നു. 2022ല്‍ നിലവില്‍ വന്ന എക്സിക്യുട്ടീവ് ബോഡിയില്‍ പാസ്റ്റര്‍ ജേക്കപ്പ് ജോര്‍ജ് - പ്രസിഡന്റ്, പാസ്റ്റര്‍ വില്‍സന്‍ ബേബി - വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ ഡിഗോള്‍ ലൂയീസ് - സെക്രട്ടറി, പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് എബ്രഹാം എന്നിവര്‍ - ജോയന്റ് സെക്രട്ടറി, ബ്രദര്‍ ജോണ്‍ മാത്യു - ട്രഷറര്‍, പാസ്റ്റര്‍ സീജോ ജോയി - പ്രമോഷണല്‍ സെക്രട്ടറി, പാസ്റ്റര്‍ പി സി സേവ്യര്‍ - അഡ്മിനിസ്ട്രേറ്റര്‍, ബ്രദര്‍ തോമസ് മാത്യൂ- നോര്‍ത്ത് അയര്‍ലന്റ് കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്നു.
 
Other News in this category

 
 




 
Close Window