Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചയാള്‍ നിവൃത്തികേടു കൊണ്ട് ഒടുവില്‍ കുറ്റം സമ്മതിച്ചു: കുറ്റം ഏറ്റു പറഞ്ഞ് വിളിച്ചു പറയുകയായിരുന്നു
Text By: Team ukmalayalampathram
സ്വര്‍ണത്തില്‍ നിര്‍മിച്ച ടോയ്ലറ്റ് താന്‍ മോഷ്ടിച്ചുവെന്നാണ് മോഷ്ടാവ് സമ്മതിച്ചിരിക്കുന്നത്. ഏകദേശം 50 കോടിയിലധികം മൂല്യം വരും 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ ടോയ്ലറ്റിന്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് ഷയറിലെ വുഡ്സ്റ്റോക്കില്‍ സ്ഥിതി ചെയ്യുന്ന 300 വര്‍ഷം പഴക്കമുള്ള കൗണ്‍ട്രി എസ്റ്റേറ്റായ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍ നിന്നാണ് ഇത് മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ ചരിത്രപ്രാധാന്യമുള്ള ഈ കൊട്ടാരം മുന്‍ യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലം എന്ന നിലയില്‍ ലോകപ്രശസ്തമാണ്.
പരസ്യം ചെയ്യല്‍

39കാരനായ ജെയിംസ് ഷീന്‍ എന്ന മോഷ്ടാവ് താന്‍ കുറ്റം ചെയ്തതായി ഓക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ ഇയാള്‍ കോടതിക്ക് കൈമാറുകയും ചെയ്തു. 2019 സെപ്റ്റംബറില്‍ ഒരു പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ച വേളയിലാണ് ടോയ്ലറ്റ് മോഷണം പോയത്. പ്രമുഖ ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റെലനാണ് ഈ ടോയ്ലറ്റ് രൂപകല്‍പ്പന ചെയ്തത്.

മോഷണം ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് 17 വര്‍ഷത്തെ തടവ് ജെയിംസ് ഷീന്‍ ഇതിനോടകം തന്നെ അനുഭവിച്ചിട്ടുണ്ട്. നാഷണല്‍ ഹോഴ്സ് മ്യൂസിയത്തില്‍ നിന്നും ഉപകരണങ്ങളും മറ്റും മോഷ്ടിച്ച കേസില്‍ പ്രതിയാണിയാള്‍. ടോയ്ലറ്റ് മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 24ന് ഇവര്‍ക്കെതിരേയുള്ള വിചാരണ തുടങ്ങും.
 
Other News in this category

 
 




 
Close Window