Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
സംഗീത വിരുന്നൊരുക്കാന്‍ വിദ്യാധരന്‍ മാസ്റ്റര്‍ യോര്‍ക്കിലേക്ക്; ശ്രുതി വാര്‍ഷിക ദിനാഘോഷം ശനിയാഴ്ച; നടന്‍ ഗിരിഷ് സോപാനവും വേദിയില്‍
Text By: Team ukmalayalampathram
സംഗീത വിരുന്നൊരുക്കാന്‍ വിദ്യാധരന്‍ മാസ്റ്റര്‍ യോര്‍ക്കിലേക്ക് എത്തുന്നു.ഏപ്രില്‍ 6 ന് യോര്‍ക്കിലെ ക്വീന്‍ മാര്‍ഗരറ്റ് ഗേള്‍സ് സ്‌കൂളില്‍ വെച്ചു നടക്കുന്ന ശ്രുതി വാര്‍ഷിക ദിനാഘോഷത്തിന് വിദ്യാധരന്‍ മാസ്റ്റര്‍ തിരി കൊളുത്തും. അദ്ദേഹത്തോടൊപ്പം സോപാനം നാടക കളരിയിലെ മുതിര്‍ന്ന നടനും കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ഗിരീഷ് സോപാനവും ഉണ്ടായിരിക്കും.


ഇത്തവണ ശ്രുതി ഒരുക്കുന്ന പതിവു കലാവിരുന്നിനു പുറമേ വിദ്യാധരന്‍ മാഷിന്റെ 'വിദ്യാധര സംഗീത'വും, ഗിരീഷ് സോപാനം അവതരിപ്പിക്കുന്ന ഏകാഹാര്യ നാടകം 'അന്തര്യാമി'യും അരങ്ങിലെത്തും.


രണ്ടായിരത്തി അഞ്ചുമുതല്‍ യു. കെ. യില്‍ മലയാള സാഹിത്യ കലാസാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിച്ചു വരുന്ന ഒരു സംഘടനയാണ് ശ്രുതി. (https://www.sruthionline.com/) കൂടുതല്‍ വിവരങ്ങള്‍ക്ും ടിക്കറ്റിനും ശ്രുതി ഭാരവാഹികളുമായി ബന്ധപ്പെടുക. Email : Sruthiexcom@gmail.com, Phone: 07925736388
 
Other News in this category

 
 




 
Close Window