Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
യുകെ മലയാളി സിനിമ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം -'മൂന്നാംഘട്ടം' ഏറ്റെടുത്ത് ആമസോണ്‍ പ്രൈം. സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'മൂന്നാംഘട്ടം'.
Text By: Hari Govind
പൂര്‍ണമായും യുകെയില്‍ ചിത്രീകരിച്ച മലയാള ചലചിത്രം മൂന്നാംഘട്ടം ഏറ്റെടുത്ത് ആമസോണ്‍ പ്രൈം. മാര്‍ച് 28 മുതല്‍ ആമസോണ്‍ OTT പ്ലാറ്റ്‌ഫോമില്‍ മൂന്നാംഘട്ടം സ്ട്രീമിങ് ആരംഭിച്ചു. സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'മൂന്നാംഘട്ടം'. യവനിക ടാക്കീസിന്റെ ബാനറില്‍ പൂര്‍ണ്ണമായും യുകെയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയില്‍ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുള്‍പ്പെടെ ഒട്ടനവധി കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്.

യുകെയിലെ പ്രമുഖ നഗരങ്ങളില്‍ സിനിവേള്‍ഡ് ഉള്‍പ്പടെയുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ശേഷമാണ് മൂന്നാംഘട്ടം ആമസോണ്‍ OTT യില്‍ എത്തിയത്. കൊമേര്‍ഷ്യല്‍ - ആര്‍ട്ട് സിനിമകളേക്കാള്‍ 'മധ്യവര്‍ത്തി സിനിമകളുടെ' വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയാണ് മൂന്നാംഘട്ടം. UK, Europe കൂടാതെ, US, Canada, Japan, South America തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് മൂന്നാംഘട്ടത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടര്‍ന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് സിനിമയുടെ പ്രമേയം. പല സമയങ്ങളില്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാല്‍ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരില്‍, ജോയ് ഈശ്വര്‍, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടന്‍, ഹരിഗോവിന്ദ് താമരശ്ശേരി, ബിറ്റു തോമസ്, പാര്‍വതി പിള്ള, സാമന്ത സിജോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

സംയുക്തസംവിധായകര്‍- ഹരിഗോവിന്ദ് താമരശ്ശേരി, എബിന്‍ സ്‌കറിയ.
സഹസംവിധായകര്‍ - രാഹുല്‍ കുറുപ്പ്, റോഷിനി ജോസഫ് മാത്യു, സിജോ മംഗലശ്ശേരില്‍.
ഛായാഗ്രഹണം- അലന്‍ കുര്യാക്കോസ്.
പശ്ചാത്തല സംഗീതം- കെവിന്‍ ഫ്രാന്‍സിസ്
 
Other News in this category

 
 




 
Close Window