Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ഹെറിഫോഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ - വിഷു -ഈദ് സംഗമം സെന്റ് മേരിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
Text By: Team ukmalayalampathram
യുകെ മധ്യപടിഞ്ഞാറന്‍ പ്രദേശത്തെ കലാ സാംസ്‌കാരിക സംഘടന ഹെറിഫോഡ് മലയാളി അസോസിയേഷന്‍ (ഹേമ) യുടെ ഈസ്റ്റര്‍ -വിഷു -ഈദ് സംഗമം 'EVE -2k24 'വിപുലമായ പരിപാടികളോടെ നാളെ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ സെന്റ് മേരിസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ജാതി മത ഭേദമില്ലാതെ ഹേമ കുടുംബാംഗങ്ങള്‍ തങ്ങളുടെ സന്തോഷം പങ്കിടുവാന്‍ ഒത്തുകൂടുന്ന ഈ സ്നേഹ സംഗമരാവില്‍ വിവിധ കലാപരിപാടികള്‍, സ്നേഹ വിരുന്ന്, പൊതു സമ്മേളനം തുടങ്ങിയവ നടക്കും. ഹെറിഫോഡ് മേയര്‍, എന്‍എച്ച്എസ് ട്രസ്റ്റ് മേധാവി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഈ പരിപാടിയില്‍ ഏതാണ്ട് 400 ഓളം പേരെ പ്രതീക്ഷിക്കുന്നതായി ഹേമ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ആറ്റുവാ - 07887349612
 
Other News in this category

 
 




 
Close Window