Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
ബാംഗ്ലൂര്‍ - കൊച്ചി വിമാനം റദ്ദാക്കിയതില്‍ യുവതിയുടെ പ്രതിഷേധം ഫലം കണ്ടു:പക്ഷേ, പകരം ഏര്‍പ്പെടുത്തിയ വിമാനത്തില്‍ കയറിയപ്പോള്‍ സ്ഥിതി മാറി. റീഫണ്ട് നല്‍കില്ലെന്നു മറുപടി.
Text By: Team ukmalayalampathram
അലയന്‍സ് എയറിന്റെ വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാ വിഷയമാകുന്നു. വലിയ സാമ്പത്തിക നഷ്ടവും മറ്റുബുദ്ധിമുട്ടുകളും ഇത് ഉണ്ടാക്കിയതായി അവര്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ ദൈര്‍ഘമേറിയ കുറിപ്പിലൂടെയാണ് യുവതി തനിക്ക് നേരിട്ട ബുദ്ധിമുട്ട് വിവരിച്ചത്. റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കാതെ മറ്റൊരു വിമാനം ബുക്കു ചെയ്യേണ്ടി വന്നുവെന്ന് യുവതി പോസ്റ്റില്‍ പറഞ്ഞു. അലയന്‍സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, ബോര്‍ഡിങ് പാസില്‍ പറഞ്ഞിരിക്കുന്ന സമയത്ത് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. തുടര്‍ന്ന് യാത്രക്കാര്‍ ആശങ്ക രേഖപ്പെടുത്തി. വിമാനം യാത്ര തുടങ്ങാന്‍ വൈകുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സാങ്കേതിക തകരാര്‍ കാരണം വിമാനം റദ്ദാക്കിയതാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ബുക്ക് ചെയ്യാവുന്നതാണെന്നും അവര്‍ അറിയിച്ചതായും യുവതി തന്റെ പോസ്റ്റില്‍ വിവരിച്ചു.

ടിക്കറ്റിന്റെ പണം റീഫണ്ട് ചെയ്യുമെന്ന ഉറപ്പിന്മേല്‍ അവര്‍ മറ്റൊരു വിമാനത്തില്‍ 7390 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍, പകരമേര്‍പ്പെടുത്തിയ വിമാനത്തിലെ യാത്രക്കാരോട് തുക റീഫണ്ട് ചെയ്ത് നല്‍കില്ലെന്ന് അലയന്‍സ് എയര്‍ലൈന്‍സിന്റെ ജീവനക്കാര്‍ അറിയിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.
''വിമാനത്തിലെ ഓരോ ജീവനക്കാരും പലകാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. അവരുടെ തെറ്റുമൂലം എനിക്ക് എന്റെ പണം നഷ്ടപ്പെട്ടു. ഇത് ശരിക്കും അനീതിയും അന്യായവുമാണ്. ഞങ്ങളുടെ പണത്തിന് യാതൊരു വിലയുമില്ലേ? പകരം മറ്റൊരു വിമാനം ഏര്‍പ്പാടാക്കി തരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അത് സാധ്യമല്ലെന്നാണ് അവര്‍ അറിയിച്ചത്. അവര്‍ പറഞ്ഞത് ഞങ്ങള്‍ മറ്റൊരു വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ്. ഞാന്‍ തനിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്, എന്റെ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. അവരുടെ തെറ്റ് മൂലവും ജീവനക്കാരുടെ തെറ്റായ ആശയവിനിമയവും കാരണം ഞാനും എന്റെ സഹയാത്രികരും ബുദ്ധിമുട്ടിലായി,'' യുവതി പോസ്റ്റില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window