Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
Teens Corner
  Add your Comment comment
കണ്ണൂരില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്തു നിന്ന് 7 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി: തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍ - ബോംബിന്റെ മിശ്രിതം
Text By: Team ukmalayalampathram
കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിന്‍ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇന്നലെ നടത്തിയ പരിശോധനയിലും രണ്ട് ബോംബുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഷിബിന്‍ ലാല്‍, അരുണ്‍, അതുല്‍ അടക്കമുള്ളവരുടെ അറസ്റ്റ് രാവിലെ പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സായൂജിനെ ഉടന്‍ അറസ്റ്റ് ചെയ്യും.

ബോംബ് നിര്‍മാണം ആസൂത്രണം ചെയ്തത് ഒളിവില്‍ കഴിയുന്ന ഷിജാലും സ്‌ഫോടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷും ചേര്‍ന്നാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിനെ കൂടാതെ, അക്ഷയും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിആര്‍പിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.

പാനൂരില്‍ നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍ എന്നിവയാണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ആകെ പത്തുപേരാണ് ബോംബ് നിര്‍മാണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരിച്ചിരുന്നു.
 
Other News in this category

 
 




 
Close Window