Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റ് അംഗം രാജിവച്ചു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്റ് അംഗം രാജി വെച്ചു. കാന്റര്‍ബറി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായ റോസി ഡഫീല്‍ഡ് ആണ് രാജി വെച്ചത്. പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിനോട് വിയോജിപ്പ് മൂലമാണ് രാജി. 2017 മുതല്‍ ലേബര്‍ പാര്‍ട്ടി എംപിയായി തുടരുന്ന റോസി ഡഫീല്‍ഡ് ഇനി മുതല്‍ സ്വതന്ത്ര അംഗമായി തന്റെ സേവനം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പകരം അത്യാഗ്രഹത്തിനും അധികാരത്തിനും ആണ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മുന്‍ഗണന നല്‍കുന്നതെന്ന് റോസി ഡഫീല്‍ഡ് ആരോപിച്ചു. യുകെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് സ്റ്റാര്‍മര്‍ 16,000 പൗണ്ട് വിലമതിക്കുന്ന സമ്മാനങ്ങള്‍ സ്വീകരിച്ചതിനെയും റോസി സഫീല്‍ഡ് കുറ്റപ്പെടുത്തി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞ റോസി ഡാഫീല്‍ഡ് പെന്‍ഷന്‍കാര്‍ക്ക് ശീതകാല ഇന്ധന പേയ്മെന്റുകള്‍ ഒഴിവാക്കുക മുതല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പല സര്‍ക്കാര്‍ നടപടികളും ജനവിരുദ്ധമാണെന്നും ആരോപിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മികച്ച നിലപാടുകള്‍ സ്വീകരിക്കുമെന്ന് താന്‍ കരുതിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മകന് ജിസിഎസ്സി പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനായുള്ള താമസ സ്ഥലം ഉള്‍പ്പെടെ ലോര്‍ഡ് അല്ലിയില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചതിനെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്നും റോസി ഡഫീല്‍ഡ് കൂട്ടിച്ചചേര്‍ത്തു. റോസിയുടെ രാജിയെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സ്വതന്ത്ര എംപിമാരുടെ എണ്ണം ഇപ്പോള്‍ 14 ആയിരിക്കുകയാണ്. നേരത്തെ 7 ലേബര്‍ പാര്‍ട്ടി എംപിമാരെ സര്‍ക്കാര്‍ ബില്ലിന് എതിരെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് പാര്‍ട്ടി അംഗത്വത്തില്‍നിന്നും പുറത്താക്കിയിരുന്നു. കിയേര്‍ സ്റ്റാമെറിന്റെ ഭരണം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നത് കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്ന സൂചനയാണ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window