Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് വീടിനു തീയിട്ടു: ഭാര്യയെ കൊലപ്പെടുത്താനുള്ള ശ്രമമെന്നു പോലീസ്
Text By: Reporter, ukmalayalampathram
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മോന്‍ ശശി പുഴക്കേപ്പറമ്പില്‍ എന്നു പേരുള്ള 29 വയസ്സുകാരനാണ് അറസ്റ്റിലായത്. വീടിന് തീയിട്ടുവെന്നും ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണു കേസ്. ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവിലാണ് ഇദ്ദേഹത്തിന്റെ വീട്. വീട്ടില്‍ തീപടര്‍ന്നപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യ ആ വീടിനുള്ളില്‍ ഉണ്ടായിരുന്നു. യുവതിക്ക് പൊള്ളലേറ്റുവെന്നാണു റിപ്പോര്‍ട്ട്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിട്ടുവെന്നാണ് പോലീസ് പറയുന്നത്.
രാത്രി 10 മണിയോടെയാണ് ജോസ്മോന്‍ സ്വന്തം വീടിനു തീയിട്ടത്. ഭര്‍ത്താവിനെതിരേ യുവതി പരാതി നല്‍കിയിട്ടില്ലെന്ന് അറിയുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. പ്രതിയുടെ ജാമ്യാപേക്ഷ ക്രൗണ്‍ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് തുടരും.
 
Other News in this category

 
 




 
Close Window