Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
വികാരനിര്‍ഭരമായി ഋഷി സുനകിന്റെ വിടവാങ്ങല്‍ പ്രസംഗം
reporter

ലണ്ടന്‍: പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത് ആരായാലും അവര്‍ക്കു പിന്നില്‍ കലഹങ്ങള്‍ മറന്ന് ഒരുമിക്കണമെന്ന് സ്ഥാനമൊഴിയുന്ന ടോറി നേതാവ് ഋഷി സുനകിന്റെ വിടവാങ്ങല്‍ സന്ദേശം. വിഭാഗീയതയും കലഹങ്ങളും പരസ്പരം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവാണം എല്ലാവരും ശ്രമിക്കേണ്ടതെന്നും ബര്‍മിങ്ങാമിലെ പാര്‍ട്ടി സമ്മേളനത്തില്‍ ഋഷി സുനക് ആഹ്വാനം ചെയ്തു.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിനിടെ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യമായും ചര്‍ച്ചാവിഷയമായത് നേതൃതിരഞ്ഞെടുപ്പു തന്നെ. പൊതുതിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സമ്മേളനം അക്ഷരാര്‍ഥത്തില്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചാവേദിയായി മാറി. നേതൃസ്ഥാനത്തേക്ക് മല്‍സരരംഗത്തുള്ള നാലുപേരും സമ്മേളനത്തെ അഭിസംബോധന ചെയ്ത് തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. ടോം ട്വിഗ്വിന്‍ടാഗ്, ജെയിംസ് ക്ലവേര്‍ലി, റോബര്‍ട്ട് ജെനറിക്, കെമി ബാഡ്‌നോച്ച് എന്നിവരാണ് ഇപ്പോഴും സജീവമായി മല്‍സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍.

അടുത്തയാഴ്ച എംപിമാര്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഇവരില്‍നിന്നും അവസാന റൗണ്ടിലേക്കുള്ള രണ്ടു സ്ഥാനാര്‍ഥികളെ കണ്ടെത്തും. അവര്‍ക്ക് പാര്‍ട്ടി അംഗങ്ങള്‍ വോട്ടു ചെയ്താകും നേതാവിനെ തീരുമാനിക്കുക. നവംബര്‍ രണ്ടിന് പുതിയ നേതാവിനെ പ്രഖ്യാപിക്കും. ഇതിനിടെ അവതരിപ്പുന്ന പൊതുബജറ്റ് ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ലമെന്ററി നടപടികളില്‍കൂടി പങ്കെടുത്താവും ഋഷി സുനകിന്റെ പടിയിറക്കം. പ്രതിപക്ഷനേതൃസ്ഥാനം ഒഴിഞ്ഞാലും ഋഷി സുനക് പിന്‍സീറ്റ് അംഗമായി പാര്‍ലമെന്റില്‍ തുടരും. നേരത്തെ മുന്‍ പ്രധാനമന്ത്രിമാരായ തെരേസ മേയും ബോറിസ് ജോണ്‍സണും ഉള്‍പ്പെടെ പ്രമുഖരായ പല നേതാക്കളും സമാനമായ രീതിയില്‍ പിന്‍ബഞ്ചുകളിലേക്ക് മാറിയ ചരിത്രമുണ്ട്.

 
Other News in this category

 
 




 
Close Window