Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
വീല്‍ ചെയര്‍ അനുവദിച്ചില്ല, വിമാനത്തിനുള്ളില്‍ ഇഴഞ്ഞുനീങ്ങി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍
reporter

ലണ്ടന്‍: അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന് വിമാനത്തില്‍ വീല്‍ചെയര്‍ നല്‍കാതെ പോളിഷ് എയര്‍ലൈന്‍സിന്റെ ക്രൂരത.ബിബിസിയിലെ മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്ക് ഗാര്‍ഡ്നറിനാണ് ദുരനുഭവമുണ്ടായത്. ഇതേ തുടര്‍ന്ന് ഫ്രാങ്ക് കാബിനിലൂടെ ഇഴഞ്ഞ് നീങ്ങാന്‍ നിര്‍ബന്ധിതനായി. 2004 ലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന് കാലുകള്‍ നഷ്ടമായത്. ഓണ്‍ബോര്‍ഡ് വീല്‍ചെയറുകള്‍ ഇല്ലെന്ന് വിമാനകമ്പനി അറിയിച്ചതിനെ തുടര്‍ന്ന് വാര്‍സോയില്‍ നിന്ന് മടങ്ങുന്ന ഫ്‌ലൈറ്റില്‍ ടോയ്ലറ്റിലേക്ക് ഇഴഞ്ഞാണ് പോയതെന്ന് ഫ്രാങ്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി. ഇത് എയര്‍ലൈന്‍ നയമാണ്. നടക്കാന്‍ കഴിയാത്തവരോടുള്ള വിവേചനമാണ്. കാബില്‍ ക്രൂ അംഗങ്ങള്‍ തന്നോട് ക്ഷമാപണം നടത്തി. അവരെ താന്‍ കുറ്റപ്പെടുത്തുന്നില്ല. ഇതിന് കാരണം വിമാനക്കമ്പനിയുടെ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window