Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
സന്ദര്‍ശക നിയമങ്ങളില്‍ മാറ്റം വരുത്തി ഇയു, ബ്രിട്ടീഷ് പൗരന്മാര്‍ക്കും തിരിച്ചടി
reporter

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ (ഇയു) യാത്രാ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇയുവില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പുതിയ നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുമെന്നാണ് സൂചന. നവംബര്‍ 10 മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നേക്കാം. ഇയുവിന്റെ പുതിയ എന്‍ട്രി/എക്‌സിറ്റ് സിസ്റ്റം (EES) പ്രകാരം, ഇയു ഇതര പൗരന്മാര്‍ ഷെംഗന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളങ്ങള്‍, ഫോട്ടോ) എന്നിവ ഡാറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യേണ്ടിവരും.

ഇത് ആദ്യത്തെ ക്രോസിങ്ങില്‍ വച്ച് നടക്കും. ഈ പുതിയ നടപടിക്രമം കാരണം അതിര്‍ത്തിയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഈ പുതിയ സംവിധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വന്‍തോതില്‍ വിദേശികള്‍ എത്തുന്നതിനാല്‍, പുതിയ സംവിധാനം നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് അവരുടെ വാദം. എന്നിരുന്നാലും, യൂറോപ്യന്‍ കമ്മീഷന്‍ ഈ സംവിധാനം നടപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്.

 
Other News in this category

 
 




 
Close Window