Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
മഞ്ഞുകാലത്തെ വരവേല്‍ക്കാനൊരുങ്ങി ബ്രിട്ടന്‍
reporter

ലണ്ടന്‍: വേനല്‍ക്കാലത്തിന് വിടചൊല്ലി മഞ്ഞുകാലത്തെ വരവേല്‍ക്കാനൊരുങ്ങി ബ്രിട്ടന്‍. മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ് അനുസരിച്ച് വിവിധ ഭാഗങ്ങളില്‍ അധികം വൈകാതെ മഞ്ഞുവീഴ്ച ആരംഭിക്കും. ഒക്ടോബര്‍ എട്ട് മുതല്‍ 17 വരെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകും. കിര്‍ക്ക് കൊടുങ്കാറ്റ് മൂലമാണ് കാലാവസ്ഥ വ്യതിയാനത്തില്‍ മാറ്റമുണ്ടാകാന്‍ കാരണം. കാറ്റിന്റെ ശക്തി കുറഞ്ഞുവെങ്കിലും ന്യൂനമര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ന്യൂനമര്‍ദ്ദം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ മഴയും കാറ്റും ഉണ്ടാകും. ശക്തമായ മഴ രാജ്യത്തെ തെക്കന്‍ മേഖലയെ ബാധിക്കുമെന്നും സൂചനയുണ്ട്. തണുപ്പേറിയ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ്. മറ്റ് പ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടും. സ്‌കോട്ടിഷ് പര്‍വ്വത നിരകളില്‍ മഞ്ഞുവീഴ്ച ശക്തമാകും. ഇംഗ്ലണ്ടിലും വെയില്‍സിലും ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 1 വരെ കാറ്റു വീശുമെന്ന മുന്നറിയിപ്പുമുണ്ട്. ഈ ആഴ്ച ആദ്യം ബ്രിട്ടന്റെ പല ഭാഗത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു. മോശം കാലാവസ്ഥ ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window