Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
ലണ്ടനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ ആസിഡ് ആക്രമണം
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ സ്‌കൂളിന് സമീപം നടന്ന ആസിഡ് ആക്രമണത്തില്‍ 14 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂളിലെ ജീവനക്കാരിക്കും ചെറിയ പരുക്കുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂളിന് പുറത്തു വെച്ചായിരുന്നു സംഭവം. വെസ്റ്റ്‌ബോണ്‍ പാര്‍ക്കിലെ വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ സമയത്തിന് ശേഷമാണ് സംഭവം നടന്നത്.

ആല്‍ഫ്രഡ് റോഡിലൂടെ എത്തിയ ഒരു പുരുഷന്‍ കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് മെറ്റ് പൊലീസ് നല്‍കുന്ന വിവരം. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാള്‍ ഇ-സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. മുഖം മറച്ചെത്തിയാണ് ഇയാള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന 16 വയസ്സുകാരനും ഇപ്പോഴും പരുക്കുകളോടെ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ പരുക്കേറ്റ ആണ്‍കുട്ടി സ്‌കൂളിലെ വിദ്യാര്‍ഥി അല്ലെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമി അധികൃതര്‍ വ്യക്തമാക്കി. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് അധികൃതരും മറ്റു രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

ലണ്ടന്‍ ഫയര്‍ ബ്രിഗേഡില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും ഹസാര്‍ഡ് വിദഗ്ധരും സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ആക്രമണം നടത്താന്‍ ഉപയോഗിച്ച പദാര്‍ത്ഥത്തിന്റെ പരിശോധനകള്‍ തുടരുകയാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. സ്‌കൂള്‍ സമയം കഴിഞ്ഞ് വിദ്യാര്‍ഥികളും ജീവനക്കാരും സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ നടന്ന വേദനാജനകമായ ഈ സംഭവം ആശങ്ക ഉണ്ടാക്കുന്നത് ആണെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ നുമേര അന്‍വര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും അറിയിച്ചു.

 
Other News in this category

 
 




 
Close Window