Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
കൊതിയൂറുന്ന ലണ്ടന്‍ പലഹാരങ്ങളുമായി ശില്‍പബാല
reporter

ലണ്ടന്‍: മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് ശില്പബാല . തന്റെ പുത്തന്‍ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പങ്കുവെക്കാറുമുണ്ട് താരം. യൂട്യൂബ് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ശില്പബാല. ആവശ്യാനുസരണം തന്റെ ആരാധകര്‍ കാണാനും അറിയാനും ആഗ്രഹമുള്ള കണ്ടെന്റുകളാണ് താരം കൂടുതലും പങ്കുവെക്കാറുള്ളത് . ഇപ്പോള്‍ തന്റെ യൂകെ, ലണ്ടന്‍ യാത്രയുടെ വിശേഷങ്ങളുമായാണ് താരം എത്തിയിരിക്കുന്നത് . യൂകെ യില്‍ പോയാല്‍ മലയാളികള്‍ പലപ്പോഴും വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രധാന വസ്തുക്കള്‍ അവിടുത്തെ സ്‌പെഷ്യല്‍ പലഹാരങ്ങളും യൂകെ ബ്യൂട്ടി കോസ്‌മെറ്റിക്‌സ് സാധനങ്ങളുമാണ് . ഇവിടെ ലണ്ടനില്‍ മാത്രം കിട്ടുന്ന ചില സ്‌പെഷ്യല്‍ ചൊക്ലറ്‌സും കൊതിയൂറുന്ന ചില മധുരപലഹാരങ്ങളും ഇപ്പോള്‍ പ്രേക്ഷകരെ പരിചയപ്പെടുത്തുകയാണ് ശില്പബാല തന്റെ ഈ പുതിയ യൂട്യൂബ് വീഡിയോയിലൂടെ.

ഇപ്പോള്‍ ലണ്ടനില്‍ പോയാല്‍ നമ്മള്‍ ഏറെ കഴിക്കാന്‍ ആഗ്രഹിക്കുന്ന മധുര പലഹാരങ്ങളും ചോക്ക്‌ലേറ്‌സും എന്തൊക്കെയാണെന്നും , ഒരുതവണ അവിടെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോയിട്ടുള്ളവരും തീര്‍ച്ചയായും കഴിക്കേണ്ട ചില ലണ്ടന്‍ സ്‌പെഷ്യല്‍ മധുര പലഹാരങ്ങള്‍ പരിചയപ്പെടുത്തുകയാണ് താരം ഈ തന്റെ പുതിയ വീഡിയോയിലൂടെ . നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് തങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കും ഒക്കെ സമ്മാനിക്കാന്‍ പറ്റുന്ന മധുര പലഹാരങ്ങെളെയും ഈ വീഡിയോയിലൂടെ ശില്പബാല പരിചയപ്പെടുത്തുന്നുണ്ട് . കൂടുതലും തന്റെ വിദേശയാത്രകളും, ബ്യുട്ടി ടിപ്‌സുകളും, കൊച്ചു കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വളരെ പെട്ടന്ന് തയ്യാറാക്കാന്‍ പറ്റുന്ന പലഹാരങ്ങളുടെയും, ആഹാരങ്ങളുടെയും വിഡിയോയകളാണ് താരം കൂടുതലും ചെയ്യാറുള്ളത് .എന്നാല്‍ പക്ഷെ ശില്പബാലയുടെ വിദേശ യാത്രയുടെ വിശേഷങ്ങള്‍ കാണാനാണ് ആരാധകരും ഏറെ ഉള്ളത് . മുന്‍പ് തന്റെ സിംഗപ്പൂര്‍ പര്യടനത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു .


 
Other News in this category

 
 




 
Close Window