Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ പലിശ നിരക്ക് കുറയ്ക്കാന്‍ അതിവേഗത്തില്‍ നടപടി ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സുപ്രധാന സേവന മേഖലകളില്‍ വിലക്കയറ്റ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബെയ്ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വില സമ്മര്‍ദങ്ങള്‍ ജനജീവിതത്തെ പ്രതീക്ഷിച്ച തോതില്‍ മോശമായി ബാധിക്കുന്നില്ലെന്ന് ബെയ്ലി ചൂണ്ടിക്കാണിച്ചു. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറയുന്നത് തുടര്‍ന്നാല്‍ നിരക്ക് നിശ്ചയിക്കുന്ന കമ്മിറ്റി വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ബെയ്ലി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതോടെ രണ്ട് ക്വാര്‍ട്ടര്‍ പോയിന്റ് പലിശ കുറയ്ക്കാനുള്ള സാധ്യത നിക്ഷേപകര്‍ 75 ശതമാനമായി ഉയര്‍ത്തി. ഫെഡറല്‍ റിസര്‍വിനെയും, യൂറോപ്യന്‍ സെന്‍ഡ്രല്‍ ബാങ്കിനെയും അപേക്ഷിച്ച് നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മടികാണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആഗസ്റ്റ് മുതല്‍ യുകെ പണപ്പെരുപ്പം 2.2 ശതമാനത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വ്വീസ് മേഖലയിലെ പണപ്പെരുപ്പം 5.6 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഇതോടെയാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നത്. ഈ പ്രഖ്യാപനത്തോടെ സ്റ്റെര്‍ലിംഗ് 1.3268 ഡോളറില്‍ നിന്നും 1.3121 ഡോളറിലേക്ക് വഴുതി, നിലവില്‍ 1.34 ഡോളറിന് മുകളിലാണ് വ്യാപാരം.

 
Other News in this category

 
 




 
Close Window