|
നിരവ് മോഡിയുടെ കമ്പനി കുടിശിക വരുത്തിയിട്ടുള്ള വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് തത്കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ന്യൂയോര്‍ക് കോടതി. പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മോഡി സമര്‍പ്പിച്ച ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമന്‍ഡ്‌സ് എന്ന സ്ഥാപനത്തിന്റെ കടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനാണ് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ സതേണ്‍ ബാങ്കറപ്റ്റസി കോടതിയാണ് വെള്ളിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതോടെ വിലക്ക് നിലവില്‍ വന്നതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് തുക തിരിച്ചെടുക്കുന്നതിനു നിയമപരമായി തടസങ്ങള്‍ നേരിടേണ്ടി വരും. |