Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ശ്രീദേവി മരിച്ച ശേഷം കുടുംബത്തിന് കിട്ടുന്നത് 240 കോടിയുടെ ഇന്‍ഷുറന്‍സ്
Reporter
നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ നിര്‍മ്മാതാവ് സുനില്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളി. അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ശ്രീദേവിയുടെ പേരില്‍ 240 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്നും യുഎഇയില്‍ വെച്ച് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂവെന്നും അതിനാല്‍ തന്നെ ഇതൊരു കൊലപാതകസാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുനില്‍ സിങ് മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യമുന്നയിച്ച് സുനില്‍ സിങ് മുമ്പ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയതിനെത്തുര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങി മരിക്കുന്നത്. ബോധം നഷ്ടപ്പെട്ടാണ് ശ്രീദേവി ബാത്ത്ടബ്ബില്‍ മുങ്ങി മരിക്കുന്നതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവര്‍.
 
Other News in this category

 
 




 
Close Window