Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
ബുദ്ധി രാക്ഷസന്മാരെന്നു പറയപ്പെടുന്ന ഫേസ് ബുക്കും ഗൂഗിളും 640 കോടിയുടെ തട്ടിപ്പില്‍ പെട്ടു
Reporter
സൈബര്‍ തട്ടിപ്പില്‍ പെട്ട് 640 കോടി നഷ്ടപ്പെട്ട കമ്പനികള്‍ ഗൂഗിളും, ഫേസ്ബുക്കുമാണെന്ന് വ്യക്തമായി. ഇവാല്‍ഡസ് റിമാസോസ്‌കാസ് എന്ന ലിത്വാനിയക്കാരന്‍ ഒറ്റയ്ക്ക് 10 കോടി ഡോളറാണ് വമ്പന്‍മാരെ പറ്റിച്ച് പണം കൈക്കലാക്കിയത്. ഇന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 640 കോടിയലധികം വരും തട്ടിപ്പ് തുക.

ഗൂഗിളിലെയും ഫെയ്‌സ്ബുക്കിലേയും ജീവനക്കാരെ പറ്റിച്ച് പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇവാല്‍ഡസ് ചെയ്തത്. ലാത്വിയ, സൈപ്രസ്, സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിരുന്നു ഇവാല്‍ഡസിന്റെ അക്കൗണ്ടുകള്‍. ഇതിന് വേണ്ടി സ്വന്തമായി ഒരു ഏഷ്യന്‍ ഇലക്രോണിക്‌സ് കമ്പനി ഇവാല്‍ഡസ് കൃത്രിമമായി സൃഷ്ടിച്ചെടുത്തു.

കമ്പനിയുടെ പേരില്‍ ഇമെയിലുകളും ഇന്‍വോയിസുകളും അയച്ചുകൊടുത്തുകൊണ്ടിരുന്നു. അമേരിക്കന്‍ കോടതി ഇവാല്‍ഡസ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2013ലാണ് തട്ടിപ്പ് നടന്നതെങ്കിലും പറ്റിക്കപ്പെട്ട കമ്പനികളേതാണെന്ന് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window