|
വന്‍ കടബാധ്യതയ്ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീംകോടതിയുമാണെന്ന ആരോപണവുമായി പ്രമുഖ ഇലട്രോണിക് നിര്‍മാതാക്കളായ വീഡിയോകോണ്‍ രംഗത്ത്. കടംകയറി നില്‍ക്കുന്ന കമ്പനിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ദേശീയ കമ്പനി ട്രിബ്യൂണലില്‍ കൊടുത്ത അപ്പീലിലാണ് പ്രധാനമന്ത്രിയേയും സുപ്രീംകോടതിയും വീഡിയോകോണ്‍ കുറ്റപ്പെടുത്തിയിക്കുന്നത്.
39000 കോടിയുടെ കടബാധ്യതയുള്ള വീഡിയോകോണ്‍ ആസ്തികള്‍ വിറ്റ് ബാധ്യതകള്‍ തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. കമ്പനിക്ക് കൂടുതല്‍ വായ്പ അനുവദിച്ചിരുന്നത് എസ് ബി ഐയാണ്.
2016 നവംബറില്‍ അപ്രതീക്ഷിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധിച്ചിരുന്നത് മൂലം തങ്ങളുടെ കഥോട് റെ ടെലിവിഷന്‍ വിഭാഗം അടച്ചുപൂട്ടേണ്ടി വന്നെന്ന് അപ്പീലില്‍ പറയുന്നു. കമ്പനിയുടെ ടെലി കമ്യൂണിക്കേഷന്‍ ലൈസന്‍സും സുപ്രീംകോടതി റദ്ദ് ചെയ്തതോടെ പ്രതിസന്ധിക്കിടയാക്കിയെന്നും കമ്പനി അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ എണ്ണ വാതക വ്യവസായം പ്രതിസന്ധിയിലാക്കിയത് ബ്രസീലാണെന്നും വീഡിയോ കോണ്‍ പറയുന്നു. |