Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വാള്‍മാര്‍ട്ട് ഉത്തര്‍പ്രദേശില്‍ കളം ഉറപ്പിച്ചു: 1500 പേര്‍ക്ക് ജോലി നല്‍കി കമ്പനിക്ക് ജനകീയ മുഖം
Reporter
റീട്ടെയില്‍ രംഗത്തെ ആഗോള ഭീമനായ വാള്‍മാര്‍ട്ട് ഉത്തര്‍പ്രദേശില്‍ 15 സ്‌റ്റോറുകള്‍ തുറക്കും. ഇതിലൂടെ ചുരുങ്ങിയത് 30,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ അവകാശപ്പെട്ടു. നിലവില്‍ വാള്‍മാര്‍ട്ടിന് യു.പിയില്‍ ക്യാഷ് ആന്റ് ക്യാരി സ്റ്റോറുകളുണ്ട്. കൂടാതെ ,1500 പേര്‍ക്ക് ജോലി നല്‍കി ലക്‌നൗവില്‍ 'ഫുള്‍ഫില്‍മന്റ് സെന്റര്‍' തുടങ്ങിയിരുന്നു. ഈ വര്‍ഷമാദ്യം സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തില്‍ വാള്‍മാര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി 15 വോള്‍സെയില്‍ സ്റ്റോറുകള്‍ തുടങ്ങുവാന്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു.

ഓരോ സ്‌റ്റോറിലും നേരിട്ടും അല്ലാതെയും 2000 പേര്‍ക്ക് ജോലി നല്‍കും. പ്രാദേശികമായി മൊത്തം 30000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാള്‍മാര്‍ട്ട് ഇന്ത്യയുടെ ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഞായറാഴ്ച പങ്കെടുക്കുന്ന നിക്ഷേപക സമ്മേളനത്തില്‍ വാള്‍മാര്‍ട്ടും പങ്കെടുക്കും. 60,000 കോടിയുടെ നിക്ഷേപമാണ് യു.പി സര്‍ക്കാര്‍ ഇതിലൂടെ പ്രതിക്ഷിക്കുന്നത്. വാള്‍മാര്‍ട്ടിനെ കൂടാതെ റിലയന്‍സ്, അദാനി, മഹീന്ദ്ര, പേടിയെം, ടിസ്എസ്, ഗെയില്‍ എന്നീ കമ്പനികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window