Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബൈജു തുടങ്ങിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്പില്‍ 2000 കോടി മുടക്കി പാര്‍ട്ണര്‍ ഷിപ്പിന് വിദേശ കമ്പനികള്‍ തമ്മില്‍ മത്സരം
Reporter
ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ബൈജൂസില്‍ രണ്ടു വിദേശ കമ്പനികള്‍ 30 കോടി ഡോളര്‍ [2100 കോടി രൂപ] മുതല്‍ മുടക്കും. ജനറല്‍ അറ്റ്‌ലാന്റിക് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനവും, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റ്റീംസെക് ഹോള്‍ഡിങ്‌സ് എന്നീ സ്ഥാപനവുമാണ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാളനും ആഴ്ചകള്‍ക്കകം പൂര്‍ത്തിയാകുമെന്ന് 'ലൈവ് മിന്റ്' റിപ്പോര്‍ട്ട് ചെയ്തു. ഈ ഡീല്‍ പൂര്‍ത്തിയായാല്‍ ബൈജൂസിന്റെ ഉടമകളായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മൂല്യം 240 കോടി ഡോളര്‍ ആയി ഉയരുമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

പുതിയ ഫണ്ടിങ്ങില്‍ ഈ രണ്ടു സ്ഥാപനങ്ങളും പങ്കെടുക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇരു കമ്പനികളും ഒരേ സമയം നിക്ഷേപം നടത്തില്ല. ബൈജൂസിന്റെ നിലവിലെ പ്രമുഖ നിക്ഷേപകരായ ചൈനയിലെ റ്റെന്‍സെന്റ് ഹോള്‍ഡിങ്‌സും കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടമാക്കിയിട്ടുണ്ട്.
2017 ജൂലൈയില്‍ റ്റെന്‍സെന്റ് ഹോള്‍ഡിങ്‌സ് ബൈജൂസില്‍ 4 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. പിന്നീട് വേല്‍ ഇന്‍വെസ്റ്റ് എന്ന കമ്പനി 3 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

2008ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം 24 കോടി ഡോളറിന്റെ നിക്ഷേപം ബൈജൂസ് നേടിയിട്ടുണ്ട്. ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യറ്റീവ്, സികയാ കാപിറ്റല്‍, ലൈറ്റ് സ്പീഡ് വെന്‍ച്വര്‍ പാര്‍ട്‌നര്‍സ്, ആറിന്‍ ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്.
ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ മാസവരുമാനം 100 കോടി രൂപ ആയതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം മൊത്തം 1400 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window