Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അമേരിക്കയില്‍ ഇപ്പോഴും ബെന്‍സ് കാര്‍ ഓടിക്കുന്നവര്‍ ഉണ്ടെങ്കില്‍ അറിയുക: ബെന്‍സ് ഇനി ഇന്ത്യയില്‍ നിന്നാണ് വരുന്നത്
Reporter
ഫോര്‍ഡിന് പിന്നാലെ ബെന്‍സും ലേറ്റസ്റ്റ് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു. പുണെയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ബെന്‍സ് കാറുകളാണ് ഇനി അമേരിക്കന്‍ നിരത്തുകളില്‍ ഓടുക. 2009ല്‍ ആരംഭിച്ച പുണെയിലെ പ്ലാന്റിലാണ് നിലവില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന് ആവശ്യമായ കാറുകള്‍ കമ്പനി നിര്‍മ്മിക്കുന്നത്. അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായ ബെന്‍സ് മോഡല്‍ ജി എല്‍ സി എസ് യു വി ആണ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുക.

ഇതിന് മുമ്പ് ഫോര്‍ഡ് മോട്ടോഴ്‌സാണ് ഇന്ത്യയില്‍ കാറുകള്‍ ഉണ്ടാക്കി അമേരിക്കന്‍ മാര്‍ക്കറ്റില്‍ വിറ്റിരുന്നത്. അവിടെ വില്‍ക്കുന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് ചെന്നൈയിലാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതലാണ് ഫോര്‍ഡ് യു എസിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയത്. എന്നാല്‍ മറ്റു പല രാജ്യങ്ങളിലേക്കും ഫോര്‍ഡ് ഇന്ത്യന്‍ നിര്‍മ്മിത മോഡലുകള്‍ അയയ്ക്കുന്നുണ്ട്. 2017 18ല്‍ മൊത്തം 181,148 കാറുകള്‍ കയറ്റി അയച്ചു. ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ ജനറല്‍ മോട്ടോര്‍സ് മഹാരാഷ്ട്രയിലെ പ്ലാന്റില്‍ നിന്നുള്ള വാഹനങ്ങള്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. എന്നാല്‍ യു എസ് മാര്‍ക്കറ്റുകളിലേക്ക് കമ്പനി കാറുകള്‍ അയയ്ക്കുന്നില്ല.

നിസാന്‍ , ബി എം ഡബ്‌ള്യു എന്നീ കമ്പനികള്‍ക്കും ഇന്ത്യയില്‍ വന്‍ തോതില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കപ്പാസിറ്റി ഉണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ ഒക്ടോബറില്‍ അമേരിക്കയില്‍ എത്തുമെന്ന് ബെന്‍സ് – അമേരിക്ക വക്താവ് റോബ് മൊറാന്‍ പറഞ്ഞു. അമേരിക്കയിലെ ടോപ് സെല്ലിങ് ബെന്‍സ് മോഡലാണ് ജി എല്‍ സി. ഇന്ത്യയ്ക്ക് പുറമെ ജര്‍മ്മനിയില്‍ മാത്രമാണ് ഇവ നിര്‍മ്മിക്കുന്നത്.
 
Other News in this category

 
 




 
Close Window