Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റിസര്‍വ് ബാങ്കിന്റെ വായ്പാ നയം സാധാരണക്കാര്‍ക്ക് യാതൊരു ഗുണവും ചെയ്യില്ല: പലിശ നിരക്കില്‍ ചില്ലി കാശ് കുറവില്ല
Reporter
പുതിയ വായ്പ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് നയം പ്രഖ്യാപിച്ചത്. റിവേഴ്‌സ് റിപോ നിരക്ക് 6.25 ശതമാനത്തിലും മാറ്റമില്ലാതെ തുടരും. ഡോളര്‍ വില ഉയരുന്നതും ക്രൂഡ് ഓയില്‍ വില ഉയരുന്നതും കണക്കിലെടുത്ത് റിപോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല.

2018 19ല്‍ വളര്‍ച്ച നിരക്ക് 7.4 ശതമാനമെന്നത് മാറ്റമില്ലാതെ തുടരുമെന്ന വിലയിരുത്തലാണ് മോണിറ്ററി പോളിസി കമ്മറ്റി [എം . പി സി] ക്കുള്ളത്. 2018 19ല്‍ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമായിരിക്കുമെന്ന് എം പി സി വിലയിരുത്തുന്നു. അടുത്ത അര്‍ദ്ധ വര്‍ഷത്തില്‍ നിരക്ക് 3.9 ശതമാനത്തിനും 4 .5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് വ്യക്തമാക്കി.
ഒന്നിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ എം പി സി തീരുമാനിച്ചത്. എം പി സി അംഗങ്ങളായ ഡോ പാമി ദുവ, ഡോ രവീന്ദ്ര ധോലാകിയ, ഡോ മൈക്കല്‍ ദേബബ്രത പത്ര, ഡോ വിരള്‍ വി ആചാര്യ എന്നീ അംഗങ്ങളും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും റിപോ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ഡോ ചേതന്‍ ഘാട്ടെ കാല്‍ ശതമാനം ഉയര്‍ത്തണമെന്ന നിലപാട് സ്വീകരിച്ചു.

റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നതോടെ ഡോളര്‍ വില വീണ്ടും ഉയര്‍ന്നു. ഡോളര്‍ വില ഇപ്പോള്‍ 74 രൂപയായി.
 
Other News in this category

 
 




 
Close Window