Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
നിരോധിച്ച ഇന്ത്യന്‍ കറന്‍സി മുഴുവന്‍ എന്തു ചെയ്തു? മുഴുവന്‍ നശിപ്പിച്ചെന്ന് മറുപടി
Reporter
നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം എത്തിയപ്പോള്‍, ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകള്‍ നശിപ്പിച്ചതിന് ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. 15.32 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. ഇത് പൂര്‍ണ്ണമായും 2018 മാര്‍ച്ച് 31നു മുന്‍പായി നശിപ്പിച്ചതായി മറുപടിയില്‍ പറയുന്നു.

മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ അപേക്ഷയില്‍ ഇതിനു ചെലവായ തുക സംബന്ധിച്ച വിവരങ്ങള്‍ നല്കാന്‍ കഴിയില്ലെന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.

10,720 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചെത്താതിരുന്നത്. 2016 നവംബര്‍ എട്ടിന് രാത്രിയില്‍ 500 , 1000 രൂപ നോട്ടുകള്‍ നിരോധിക്കുമ്പോള്‍ 15 .43 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് സര്‍കുലേഷനില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ തിരിച്ചെത്തിയ നോട്ടുകളില്‍ 500 , 1000 രൂപ നോട്ടുകള്‍ എത്ര വീതം ഉണ്ടായിരുന്നു എന്ന ചോദ്യത്തിനും ഉത്തരം നല്‍കിയിട്ടില്ലെന്ന് ഗൗഡ് പറഞ്ഞു. 99.3 ശതമാനം നോട്ടുകള്‍ തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ ബി ഐയുടെ കറന്‍സി മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റാണ് ഈ മറുപടി നല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window