Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നായി 10000 കോടി രൂപ ബാങ്കുകള്‍ ഈടാക്കിയതായി റിപ്പോര്‍ട്ട്
Reporter
മിനിമം ബാലന്‍സ് ഇല്ലാത്തത് ഉള്‍പ്പെടെ വിവിധ കാരണങ്ങളുടെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്നും പിഴയായി ഈടാക്കിയത് 10000 കോടി രൂപ. മൂന്നു വര്‍ഷം കൊണ്ടാണ് ഇത്രയും തുക ഇടപാടുകാരില്‍ നിന്നും പൊതുമേഖല ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്.

നിര്‍ദിഷ്ട സൗജന്യ എടിഎം ഇടപാടിനു പുറമെയുള്ള ഇടപാടിനും ഈടാക്കിയ പിഴയും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ അവസാനിപ്പിച്ചിരുന്നു. 2012 ലായിരുന്നു ഇത്. പിന്നീട് 2017 ഏപ്രിലില്‍ ഇത് വീണ്ടും തുടങ്ങി. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 3000 രൂപയാണ് എസ് ബി ഐ നിശ്ചയിച്ചിരിക്കുന്നത്.

പല ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക നേടിയെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

മിനിമം ബാലന്‍സ് ഇല്ലാത്തവരുടെ അക്കൗണ്ടില്‍ നിന്ന് 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ നേരത്തെ എസ് ബി ഐ ഈടാക്കിയിരുന്നത്. പ്രതിഷേധം കാരണം ഇത് 20 രൂപ മുതല്‍ 50 രൂപ വരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പലപ്പോഴും മിനിമം ബാലന്‍സ് നിലിര്‍ത്താന്‍ കഴിയാതെ പോകുന്നത് പാവപ്പെട്ടവര്‍ക്കാണ് എന്നുള്ളതിനാല്‍ ഈ തീവെട്ടികൊള്ളയ്ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.
 
Other News in this category

 
 




 
Close Window