Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
കണ്ണൂരിലെ ഗീത ഗോപിനാഥ് ഇനി ഐഎംഎഫ് തലപ്പത്ത്
Reporter
ചരിത്രം കുറിച്ച് മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് ഗീത സ്ഥാനമേറ്റിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഈ മലയാളി.

പദവി വഹിച്ചിരുന്ന മൗറിസ് ഒബ്‌സറ്റഫെല്‍ഡ് ഡിസംബറില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഗീത സ്ഥാനമേറ്റിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഈ അടുത്താണ് രാജിവെച്ചത്. ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൂടിയാണ് ഗീത സ്വന്തമാക്കിയിരിക്കുന്നത്.


ഒക്ടോബര്‍ ഒന്നിനായിരുന്നു ഗീത ഗോപിനാഥിനെ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചത്. ഐഎംഎഫിന്റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥെന്നാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ദെ ഗീതയുടെ നിയമനം അറിയിച്ചുകൊണ്ട് പറഞ്ഞത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറായിരുന്നു ഗീത. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം.എയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ഗീത നേടി. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തില്‍ ജി20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


കണ്ണൂര്‍ മയ്യില്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചു വളര്‍ന്നത്. അമേരിക്കന്‍ പൗരത്വമുള്ള ഗീത ഗോപിനാഥ് ഇപ്പോള്‍ മസാച്ചുസറ്റ്‌സിലാണ് താമസിക്കുന്നത്. മുന്‍ ഐ.എ.എസ് ഓഫീസറും മാസച്ചുസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാളാണ് ഭര്‍ത്താവ്.
 
Other News in this category

 
 




 
Close Window