Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു ദിവസം കൊക്കക്കോള കമ്പനി ഭൂമിക്കു സമ്മാനിക്കുന്നത് 190 കോടി കുപ്പി പാനീയം
Reporter
ഓരോ വര്‍ഷവും കൊക്കക്കോള കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് എത്രയാണ്? ഇതാ ആദ്യമായി ആ കണക്ക് കമ്പനി പുറത്തുവിടുകയാണ്.

ഇരുന്നൂറോളം രാജ്യങ്ങളില്‍ മാര്‍ക്കറ്റ് കീഴടക്കിയ കമ്പനിയാണ് കൊക്കക്കോള. ഓരോ ദിവസവും 190 കോടി കുപ്പിപ്പാനീയമാണ് ലോകമെമ്പാടുമായി ഇവര്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നമ്മള്‍ സ്ഥിരം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന കോളാ ഉല്‍പന്നങ്ങള്‍ക്ക് പുറമേ, വ്യത്യസ്തമായ അഞ്ഞൂറിലധികം ശീതളപാനീയ ഉല്‍പന്നങ്ങളാണ് കമ്പനി ലോകവിപണിയിലിറക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക്ക് കുപ്പികളിലാക്കിയ മിനറല്‍ വാട്ടറും ഉള്‍പ്പെടുന്നു.

കണക്കുകള്‍ ഇങ്ങനെ...

എല്ലാ തരം ഉല്‍പന്നങ്ങള്‍ക്കും കൂടി പ്രതിവര്‍ഷം ഉപോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്ക് ഇങ്ങനെയാണ്. 2017 ല്‍ മാത്രം 3 മില്യണ്‍ ടണ്‍, അഥവാ 30 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് കമ്പനി ഉപയോഗിക്കുന്നത്. അതായത് പ്രതിദിനം 8,219 ടണ്‍! മണിക്കൂറില്‍ 342 ടണ്‍! അതിലും ലളിതമായി പറയുകയാണെങ്കില്‍ നിങ്ങള്‍ ഈ വാര്‍ത്ത വായിച്ചുകഴിയുമ്പോഴേക്കും കൊക്കക്കോള കമ്പനി നാല് ലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കും!

ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മുഴുവന്‍ പുനരുപയോഗിക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം കമ്പനി ചെയ്യുന്നുണ്ടെന്നാണ് അധിക്യതര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ഭാരം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഗ്ലാസിനെക്കാള്‍ കുറഞ്ഞ ചെലവ്, സുരക്ഷിതത്വം എന്നിവയാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാത്തതിന് കാരണമായി കമ്പനി വിശദീകരിക്കുന്ന കാരണങ്ങള്‍.

2020ഓടുകൂടി കമ്പനി ഉപയോഗിക്കുന്ന 50% പ്ലാസ്റ്റിക്കും പുനരുപയോഗിക്കാന്‍ കഴിയുന്നതായിരിക്കുമെന്ന് ഇവര്‍ ഉറപ്പുപറയുന്നു. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 25% മാത്രമാണ് 'റീസൈക്കിള്‍' ചെയ്‌തെടുക്കുന്നത്. അതേസമയം, കാനുകളില്‍ എത്തുന്ന ശീതളപാനീയങ്ങളുടെ കാര്യമെടുത്താല്‍ ഇതില്‍ 42 ശതമാനം കാനുകള്‍ നിര്‍മ്മിക്കാനും 'റീസൈക്കിള്‍' ചെയ്‌തെടുത്ത അലുമിനിയമാണ് ഉപയോഗിക്കുന്നത്. ചില്ലുകുപ്പികളുടെ കാര്യവും സമാനമാണ്. എന്നാല്‍ പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഇവ രണ്ടും അന്തരീക്ഷത്തില്‍ വലിയ കോട്ടങ്ങളുണ്ടാക്കുന്നില്ല.

കൊക്കക്കോള മാത്രമല്ല, നെസ്ലേയും കോള്‍ഗേറ്റും പോലുള്ള പ്രമുഖ കമ്പനികളെല്ലാം പ്രതിവര്‍ഷം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഞെട്ടിക്കുന്നതാണ്, അവ ഇങ്ങനെയാണ്:

നെസ്ലേ 17 ലക്ഷം ടണ്‍
കോള്‍ഗേറ്റ് 2,87,008 ടണ്‍ (2018)
യൂണിലിവര്‍ 6,10,000 ടണ്‍
ബര്‍ബെറി 200 ടണ്‍
 
Other News in this category

 
 




 
Close Window