Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യന്‍ രൂപയില്‍ ഇലക്ഷന്‍ ഇഫക്ട്: ഡോളറിനെതിരേ ഇന്ത്യന്‍ കറന്‍സി കുതിക്കുന്നു
Reporter
മാര്‍ച്ച് 19 ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയര്‍ന്ന് 68.51 എന്ന മികച്ച നിലയിലെത്തി. വിദേശ നിക്ഷേപത്തില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വര്‍ധനയും വ്യാപാര കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍. 2018 ആഗസ്റ്റ് ഒന്നിനാണ് ഇതിന് മുന്‍പ് ഇത്രയും ഉയര്‍ന്ന മൂല്യത്തിലേക്ക് രൂപ എത്തിയിട്ടുളളത്. അന്ന് ഡോളറിനെതിരെ 68.43 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം.

വെള്ളിയാഴ്ച രൂപയുടെ മൂല്യം 69.10 എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ആറ് ദിവസമായി മുന്നേറ്റ സ്വഭാവമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് രൂപ കാഴ്ചവയ്ക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രൂപയുടെ മൂല്യം മാര്‍ച്ചില്‍ ഡോളറിനെതിരെ 6566 എന്ന നിലവാരത്തിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ന്നതോടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഉണര്‍വുണ്ടാകും. രാജ്യത്തെ ഇന്ധന വിലയില്‍ കുറവുണ്ടാകാനും മൂല്യം ഉയരുന്നത് സഹായകരമാണ്. വ്യാപാര കമ്മി നിയന്ത്രിക്കാനായതാണ് രൂപയ്ക്ക് കരുത്ത് കൂടാനുണ്ടായ പ്രധാന കാരണം. സ്വര്‍ണ, ക്രൂഡ് ഇറക്കുമതിയിലുണ്ടായ കുറവാണ് വ്യാപാര കമ്മി കുറയാനിടയാക്കിയത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 10.81 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 258 കോടി ഡോളറായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 290 കോടി ഡോളറായിരുന്നു. ഫെബ്രുവരിയില്‍ രാജ്യത്തിന്റെ മൊത്തം വ്യാപാരക്കമ്മി 960 കോടി ഡോളറായാണ് കുറഞ്ഞത്.
 
Other News in this category

 
 




 
Close Window