Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പണം പിന്‍വലിക്കുന്നവര്‍ കയ്യടക്കം പാലിക്കുക; ബ്രിട്ടനില്‍ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് തുക ഈടാക്കാന്‍ തീരുമാനം
Reporter
രാജ്യത്ത് സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കുന്നു. ഇതോടെ പണം പിന്‍വലിക്കാന്‍ ഇനി പണം നല്‍കേണ്ട അവസ്ഥയായി. കഴിഞ്ഞ വര്‍ഷത്തെ അവസാന ആറു മാസത്തിനുള്ളില്‍ മാത്രം 3000 എടിഎം മെഷീനുകളാണ് നിര്‍ത്തലാക്കിയത്. പത്തില്‍ ഒരു സൗജന്യ എടിഎം വീതം മാസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏകദേശം 63000 എടിഎം മെഷീനുകളാണുള്ളത്. ഇതുവഴി ആഴ്ചയില്‍ 50 മില്ല്യണ്‍ ട്രാന്‍സാക്ഷനുകള്‍ നടത്തപ്പെടും. 2.2 ബില്ല്യണ്‍ പൗണ്ടിന്റെ വിനിമയമാണ് ഈ കാലയളവില്‍ ഉണ്ടാവുക. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏകദേശം 1700 മെഷീനുകളില്‍ 95 പെന്‍സ് മുതല്‍ 1.99 പൗണ്ട് വരെ പിന്‍വലിക്കല്‍ ഫീസ് ഏര്‍പ്പെടുത്തിയെന്നാണ് വിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ഫീസ് ഈടാക്കുന്നത് കുതിച്ചുയരുകയാണെന്നും, മാര്‍ച്ചില്‍ മാത്രമാണ് ഇതില്‍ ഭൂരിപക്ഷവും നടപ്പാക്കിയതെന്നും വിച്ച് ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ 1700 എടിഎമ്മികളാണ് ഓരോ പിന്‍വലിക്കലിന് 1.99 പൗണ്ട് വീതം ചാര്‍ജ്ജ് ചെയ്യാന്‍ ആരംഭിച്ചിട്ടുള്ളത്. ഉടന്‍ തന്നെ കൂടുതല്‍ സൗജന്യ എടിഎമ്മുകള്‍ നിര്‍ത്തലാക്കുകയോ, ചാര്‍ജ്ജുകള്‍ ഈടാക്കുകയോ ചെയ്ത് തുടങ്ങുമെന്ന് കണ്‍സ്യൂമര്‍ വിദഗ്ധരായ വിച്ച്? വ്യക്തമാക്കി. ഇതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുകെയിലെ 10% സൗജന്യ ക്യാഷ്‌പോയിന്റുകള്‍ നഷ്ടമാകും. പ്രായമായവര്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് ദിവസേനയുള്ള ഷോപ്പിംഗിനും, ബില്‍ അടയ്ക്കാനുമെല്ലാം ഈ മെഷീനുകളില്‍ നിന്നാണ് പണം പിന്‍വലിക്കുന്നത്.
 
Other News in this category

 
 




 
Close Window