Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരിടവേളയ്ക്കു ശേഷം ബ്രിട്ടനിലെ അതി സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി ഹിന്ദുജ സഹോദരന്മാര്‍
REPORTER

ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ആധിപത്യം. ആദ്യ രണ്ടു സ്ഥാനങ്ങളിലുമെത്തിയത് ഇന്ത്യന്‍ വംശജരായ വ്യവസായ പ്രമുഖര്‍. ഹിന്ദുജ സഹോദരങ്ങള്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ മുംബൈയില്‍ വേരുകളുള്ള റൂബന്‍ ബ്രദേഴ്സാണു രണ്ടാം സ്ഥാനത്ത്. 22 ബില്യണ്‍ പൗണ്ടാണ് ഹിന്ദുജ ബ്രദേഴ്സിന്റെ സമ്പത്ത്. 18.88 ബില്യണ്‍ പൗണ്ട് സ്വന്തമാക്കിയാണ് റൂബന്‍ ബ്രദേഴ്സ് സണ്‍ഡേ ടൈംസ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതെത്തിയത്. ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ എന്നിവരാണ് ഹിന്ദുജ ബ്രദേഴ്സ് ഗ്രൂപ്പിന്റെ അമരത്ത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.35 ബില്യണ്‍ പൗണ്ട് അധികവരുമാനം സ്വന്തമാക്കിയാണ് ഹിന്ദുജ സമ്പന്നരുടെ പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്.

കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. രണ്ടാമതുണ്ടായിരുന്ന ഉരുക്കു മേഖലയിലെ അധികായരായ ലക്ഷ്മി മിത്തല്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്തുമാണ്. പ്രകാശ് ലോഹ്യ, പ്രഭു സഭയില്‍ അംഗമായ സ്വരാജ് പോള്‍, അനില്‍ അഗര്‍വാള്‍,അജയ് ഖല്‍സി എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍. ഇതിനു മുന്‍പ് 2014 ലും, 2017 ലും ഇവര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. യു കെ യിലെ 1000 സമ്പന്നരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

 
Other News in this category

 
 




 
Close Window