Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
18,000 കോടി രൂപ കെട്ടിവെച്ചാല്‍ വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കാമെന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ തലവനോടു കോടതി
Reporter
വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ തലവന്‍ നരേഷ് ഗോയലിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. ഇത്തരം ഒരു ഇളവ് ഈ ഘട്ടത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സുരേഷ് കൈറ്റ് പറഞ്ഞു. അങ്ങനെ വേണമെങ്കില്‍ 18,000 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ അനുവദിക്കാമെന്ന് ജഡ്ജി വ്യക്തമാക്കി.

ഗോയലിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ മെയ് മാസത്തില്‍ അദ്ദേഹത്തിനെതിരെ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് തടഞ്ഞു വിദേശയാത്രക്ക് അനുമതി നല്‍കണമെന്നാണ് അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചത്. ജെറ്റ് എയര്‍വേയ്‌സിന്റെ നടത്തിപ്പില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനും ഭാര്യക്കുമെതിരെ കേസെടുത്തത്. മെയ് 25 നു ദുബായിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ അദ്ദേഹത്തെയും ഭാര്യയെയും തിരിച്ചിറക്കിയിരുന്നു. മൊത്തം 15000 കോടി രൂപയുടെ കടബാധ്യത ജെറ്റ് എയര്‍ വെയ്‌സിനുണ്ട്.
 
Other News in this category

 
 




 
Close Window