Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പെട്രോളിനും ഡീസലിനും കൂട്ടിയ വില കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി
Reporter
പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മൗനം പാലിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബജറ്റ് ചര്‍ച്ചയില്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ മുഖ്യ വിഷയമാക്കിയതും ഇതുതന്നെയായിരുന്നു. എന്നാല്‍ ചര്‍ച്ചക്കുള്ള മറുപടിയില്‍ ഇതേകുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നും മുണ്ടിയില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം.

ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ടികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യുപിഎ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിട്ടുണ്ടെന്ന് പിന്നീട് നിര്‍മല തീരാമന്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window