Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വിനോദ സഞ്ചാരികള്‍ക്ക് നാട്ടിന്‍പുറത്ത് താമസം, ഓണസദ്യ, ഓണസമ്മാനം, യാത്രാസൗകര്യം: കെടിഡിസി പദ്ധതി
Reporter
വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷം. വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍.

തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്. വീടുകള്‍, നാടന്‍ റെസ്റ്റോറന്റുകള്‍, കുടുംബശ്രീ റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അക്രെഡിറ്റഡ് ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

സെപ്തംബര്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന പദ്ധതിയില്‍ 4 തരം പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.

1. 15 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഓണവിരുന്ന് താമസത്തോടൊപ്പം ഗ്രാമീണ സദ്യയും ഉള്‍പ്പടെയുള്ള പാക്കേജ്. അക്കമോഡേഷന്‍ യൂണിറ്റിന്റെ കാറ്റഗറി അനുസരിച്ചു 3,000 മുതല്‍ 8,500 രൂപയുടെ വരെയാണ് നിരക്ക്.

2. ഓണസദ്യയുടെ രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ പാക്കേജ്. പരമ്പരാഗത രീതിയിലുള്ള ഓണ സദ്യയാണ് അതിഥികള്‍ക്ക് നല്‍കുന്നത്. സദ്യ ഒന്നിന് പരമാവധി 250 രൂപ വരെയാണ് നിരക്ക്.

3. ഗ്രാമ യാത്രകളിലൂടെ പഴമയിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവതരിപ്പിക്കുന്ന പാക്കേജ്. യാത്രയോടൊപ്പം ഓണസദ്യയും ഓണസമ്മാനങ്ങളും നല്‍കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന 12 വയസ്സ് വരെ പ്രായമുള്ള 2 കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുംബത്തിന് 3000 രൂപയാണ് നിരക്ക്.

4. ഇതിനു പുറമേ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ഓണം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window