Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിന്റെ പേരില്‍ ആരംഭിക്കുന്ന ' കേരളാ ബാങ്ക്' പ്രവാസികളുടെ നിക്ഷേപത്താല്‍ നിറയുമെന്നാണ് പിണറായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
Reporter
കേരള ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് പ്രവാസികളില്‍. വര്‍ഷം തോറും പ്രവാസികളില്‍ നിന്നും പൊതുമേഖലാ ബാങ്കുകളിലേക്ക് എത്തിച്ചേരുന്നത് വന്‍തുകയാണ്. കേരളത്തിന്റെയും പ്രവാസികളുടെയും ക്ഷേമത്തിന് ഈ ബാങ്കിന്റെ സേവനം ഉപകാരപ്രദമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴുള്ള പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും നാട്ടിലേക്ക് എത്തുന്ന പ്രവാസി പണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ പ്രധാന പൊതുമേഖലാ ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷം കോടിയില്‍പ്പരം തുകയാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ തുകയുടെ ഗുണം പ്രവാസികള്‍ക്കോ കേരളത്തിലെ ജനങ്ങള്‍ക്കോ കാര്യമായി ലഭിക്കുന്നില്ലെന്ന ആക്ഷേപം പരക്കെ ഉണ്ട്. കഴിഞ്ഞ ദിവസം പ്രവാസി ചിട്ടിയുടെ പ്രചാരണം സംബന്ധിച്ച് ദുബായിലെത്തിയ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ശരിവച്ചിരുന്നു.കേരള ബാങ്കിന്റെ രൂപീകരണം അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ വച്ച് നടത്തിയ പ്രഖ്യാപനം പ്രവാസികളെ ആവേശത്തിലാക്കിയിരുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് വായ്പകള്‍ നല്‍കുന്നതില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിമുഖതയും കേരള ബാങ്കിന് ഗുണകരമായി വരും. കേരള ബാങ്കിന്റെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെങ്ങനെ എന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രവാസി മലയാളികള്‍.
 
Other News in this category

 
 




 
Close Window