Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍ഫോസിസ് സിഇഒ ജോലിക്കാരെ വിളിക്കുന്നത് തെരുവിലെ ഭാഷ: ജോലി പോയാലും വേണ്ടില്ലെന്നു പറഞ്ഞ് പരാതി പ്രളയം
Reporter
ആഗോള സോഫ്റ്റ് വെയര്‍ കമ്പനി ഇന്‍ഫോസിസിലെ ജീവനക്കാര്‍, കമ്പനിയിലെ അനീതിക്കെതിരെ പരാതിപ്പെട്ട് കത്തെഴുതിയതായി റിപ്പോര്‍ട്ട്. കമ്പനി സിഇഒ സലീല്‍ പരേഖ് മറ്റ് രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ പരിഹസിച്ചുവെന്നും അവരെ അവരുടെ ജന്മസ്ഥലത്തെ പരാമര്‍ശിക്കുന്ന തരത്തില്‍ ഉള്ള അവഹേളിക്കുന്ന രീതിയിലുള്ള വാക്ക് ഉപയോഗിച്ചതായി കത്തില്‍ ആരോപിക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം ക്രമരഹിതമായ അക്കൗണ്ടിംഗിലൂടെ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിച്ചു.

ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സലീല്‍ പരേഖ് സ്വതന്ത്ര ഡയറക്ടര്‍മാരായ ഡി സുന്ദരം, ഡി എന്‍ പ്രഹ്ലാദ് എന്നിവരെ 'മദ്രാസികള്‍' എന്ന് പരാമര്‍ശിച്ചു എന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാര്‍ സെപ്റ്റംബര്‍ 20 ന് കമ്പനി ബോര്‍ഡിന് അയച്ച സംയുക്ത കത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഹസിക്കാന്‍ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് 'മദ്രാസി'.

10 അംഗ ഇന്‍ഫോസിസ് ബോര്‍ഡിലെ ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായ ബയോകോണ്‍ ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസൂംദാര്‍ഷായെ 'ദിവാ' (പ്രാധാന്യമുള്ള വ്യക്തിയായി സ്വയം കരുതുകയും പെട്ടെന്ന് പ്രകോപിതനാവുകയും പ്രീതിപ്പെടുത്താന്‍ പ്രയാസവുമുള്ളയാള്‍) എന്ന് പരാമര്‍ശിച്ചതായും പരേഖിനെതിരെ ആരോപണമുണ്ട്.

'ബോര്‍ഡിലുള്ള ആര്‍ക്കും ഇവ മനസ്സിലാകുന്നില്ല, ഓഹരി വില ഉയരുന്നിടത്തോളം കാലം അവര്‍ സന്തുഷ്ടരാണ്. ആ രണ്ട് മദ്രാസികളും (സുന്ദരം, പ്രഹ്ലാദ്) ദിവയും (കിരണ്‍ മസൂംദാര്‍ ഷാ) നിസാരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു, നിങ്ങള്‍ അവരെ തലയാട്ടി അവഗണിക്കുക,' സിഇഒ ജീവനക്കാരോട് പറഞ്ഞതായി കത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window