Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റിസര്‍വ് ബാങ്കിന്റെ ശേഖരത്തിലുള്ള സ്വര്‍ണം വിറ്റെന്ന വാര്‍ത്ത തെറ്റാണെന്ന് ഔദ്യോഗിക അറിയിപ്പ്
Reporter
റിസര്‍വ് ബാങ്ക് അതിന്റെ കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ലെന്നു ഞായറാഴ്ച അറിയിച്ചു. സ്വര്‍ണ്ണ ശേഖരം വിറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ച് റിസര്‍വ് ബാങ്ക് ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. റിസര്‍വ് ബാങ്ക് സ്വര്‍ണം വില്‍ക്കുന്നു / വ്യാപാരം ചെയ്യുന്നുണ്ടെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഒരു സ്വര്‍ണവും കച്ചവടം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു എന്ന് റിസര്‍വ് ബാങ്ക് ഒരു ട്വീറ്റില്‍ പറഞ്ഞു.

പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റില്‍ കാണിച്ചിരിക്കുന്ന മൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടായത് പുനര്‍മൂല്യനിര്‍ണയത്തിന്റെ ആവൃത്തി പ്രതിമാസത്തില്‍ നിന്നും ആഴ്ചതോറുമായതിലെ മാറ്റം കാരണംമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. അന്തര്‍ദ്ദേശീയ സ്വര്‍ണ വിലയും വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് കൂട്ടിച്ചേര്‍ത്തു.
ആര്‍ബിഐയുടെ ആഴ്ചതോറും ഉള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് (ഡബ്ല്യുഎസ്എസ്) ഡാറ്റ ഉദ്ധരിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് 5.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം വാങ്ങി 1.15 ബില്യണ്‍ ഡോളര്‍ സ്വര്‍ണ്ണ ശേഖരം വിറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window