Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
റിയല്‍ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍: 25,000 കോടി രൂപ ധന സഹായം: സ്ഥലക്കച്ചവടം ഇനി ഉഷാറാകും
Reporter
നിര്‍മ്മാണം സ്തംഭിച്ച റിയല്‍ എസ്റ്റേറ്റ്/ഭവന പദ്ധതികള്‍ക്കായി 25,000 കോടി രൂപ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും. തളര്‍ച്ച നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണ് 25,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത്.

4.58 ലക്ഷം യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന 1600 ഓളം ഭവന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഭവന വിപണിക്ക് ഉത്തെജനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

രാജ്യത്തുടനീളം സ്തംഭിച്ച ഭവന പദ്ധതികളെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം 10,000 കോടി രൂപ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപിക്കും. 15,000 കോടി രൂപ കൂടി എല്‍ഐസിയും എസ്ബിഐയും സംഭാവന ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍, എസ്ബിഐ, എല്‍ഐസി എന്നിവയില്‍ നിന്നുള്ള 25,000 കോടി രൂപയ്ക്ക് പുറമെ , പെന്‍ഷന്‍ ഫണ്ടുകളും വിപണിയില്‍ നിക്ഷേപിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. താങ്ങാനാവുന്ന, ഇടത്തരം വരുമാനമുള്ള ഭവന നിര്‍മ്മാണ മേഖലയിലെ സ്തംഭിച്ച ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ധനസഹായം നല്‍കാന്‍ ഈ ഫണ്ടുകള്‍ ഉപയോഗിക്കും.

ബാങ്കുകളുമായും റിസര്‍വ് ബാങ്കുമായും നിരവധി യോഗങ്ങള്‍ നടത്തിയെന്നും കഴിഞ്ഞ രണ്ട് മാസമായി സര്‍ക്കാര്‍ ഈ നീക്കം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window