Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസിന് എതിരേ അമേരിക്കയില്‍ കേസ്
Reporter
ലാഭവും വരുമാനവും പെരുപ്പിച്ച് കാണിച്ചുവെന്ന പരാതിയില്‍ പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തു. തെറ്റായതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു എന്ന പരാതിയിന്മേലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലോസ്ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാള്‍ ലാ ഫേം എന്ന ലീഗല്‍ സ്ഥാപനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കമ്പനിയാണ് കേസിന് മുന്‍കൈ എടുത്തിരിക്കുന്നത്.

ഒരു ഹൃസ്വ കാലത്തിനിടയില്‍ ഇന്‍ഫോസിസ് പുറത്തുവിട്ട കണക്കുകള്‍ തികച്ചും തെറ്റായതും പെരുപ്പിച്ച് കാട്ടിയതുമാണെന്ന് ലീഗല്‍ കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇതുമൂലം നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ നഷ്ടമായ വ്യക്തികള്‍ ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇക്കാര്യം ന്യൂയോര്‍ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. 2018 ജൂലൈ മാസത്തിനും 2019 ഒക്ടോബറിനും ഇടയിലാണ് ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്.
 
Other News in this category

 
 




 
Close Window