Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ പിടിയില്‍
Reporter
കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ച് കൊച്ചിയില്‍ സിബിഐ ഓഫീസില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയി.

കോഫപോസെ നിയമപ്രകാരം രാധാകൃഷ്ണനെ ഉള്‍പ്പടെയുള്ള പ്രതികളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ബാക്കി അഞ്ചു പേര്‍ ഇപ്പോഴും കോഫപോസെ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ് ഉള്ളത്.

നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐ ആണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബി. രാധാകൃഷ്ണനുമായി ബന്ധമുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്.

കേസിലെ ഒരു പ്രതി വിഷ്ണു സോമസുന്ദരത്തെ ബി. രാധാകൃഷ്ണനുമായി പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നതായാണ് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് രാധാകൃഷ്ണനോട് സിബിഐ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് ഇദ്ദേഹം ഹാജരാകാന്‍ സിബിഐ ഓഫിസിലെത്തിയത്. ഇനി സിബിഐക്ക് ഇദ്ദേഹത്തെ ജയിലില്‍ എത്തിയോ, കോടതി മുഖേന കസ്റ്റഡിയില്‍ ആവശ്യപ്പെട്ടോ ചോദ്യം ചെയ്യേണ്ടിവരും.
 
Other News in this category

 
 




 
Close Window