Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
പണം മുടക്കി ബിസിനസ് നടത്താന്‍ വരുന്നവര്‍ കൊള്ളയടിക്കാന്‍ വരുന്നവരാണെന്ന ധാരണ മാറ്റണം: ലുലു ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍
Reporter
നിക്ഷേപത്തിന് തയ്യാറായി വരുന്നവര്‍ നാടിനെ ദ്രോഹിക്കാനും കൊള്ളയടിക്കാനും വരുന്നവരാണെന്ന ധാരണ പൂര്‍ണമായും തിരുത്തേണ്ട കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭാഗമായി 245 കോടി രൂപ ചെലവിട്ട് രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സമുച്ചയമായ ഹയാത്ത് റീജന്‍സിയുടെ ഉദ്ഘാടനം പുഴയ്ക്കലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടിന്റെ വികസനത്തില്‍ നിക്ഷേപകര്‍ വലിയ പങ്കാണ് വഹിക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപവും വര്‍ദ്ധിക്കണം. അപ്പോഴാണ് യുവതലമുറയ്ക്ക് നല്ല രീതിയില്‍ ജോലി ലഭ്യമാകുക. നവകേരളം എന്നത് ഇന്നത്തെ ലോകത്തിനുസരിച്ചുള്ള കേരളമായി മാറുക എന്നതാണ്. നാം നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്താണ്. സാങ്കേതിക വിദ്യയില്‍ ഒരുപാട് മാറ്റങ്ങള്‍ വരികയാണ്. അത്തരമൊരു ഘട്ടത്തില്‍ കാലാനുസൃതമായി മാറാന്‍ കഴിയണം.

ടൂറിസം വികസിക്കുന്നതിന് ആനുപാതികമായി താമസ സൗകര്യങ്ങള്‍ വികസിക്കേണ്ടതുണ്ട്. അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഹയാത്ത് റീജന്‍സി ഹോട്ടല്‍ ശൃംഖല വിപുലീകരിക്കുന്നതിലൂടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നടത്തുന്നത്. ഒരു പൗരന്, ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഹയാത്ത് റീജന്‍സി ടൂറിസം പുരോഗതിയില്‍ വലിയ സംഭാവന നല്‍കും. നാടാകെ ഹോം സ്‌റ്റേകളുടെ ശൃംഖലയും വികസിപ്പിക്കാന്‍ നമുക്ക് കഴിയണം. ബുക്കിംഗിനും യാത്രാ വിവരങ്ങള്‍ക്കുമടക്കം ഹോം സ്‌റ്റേകള്‍ക്ക് കേന്ദ്രീകൃത സംവിധാനം വന്നാല്‍ ടൂറിസം മേഖല ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window