Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
23,286 കോടി കടം ഏറ്റെടുക്കാന്‍ തയാറുള്ള ആര്‍ക്കും എയര്‍ ഇന്ത്യ വാങ്ങാം: വ്യവസ്ഥയില്‍ വന്‍ ഇളവു വരുത്തി
Reporter
എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്പനക്ക് വെച്ച കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള വ്യവസ്ഥകളും കൂടുതല്‍ ഉദാരമാക്കി. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടി വരുന്ന കടബാദ്ധ്യതയുടെ കാര്യത്തിലാണ് കൂടുതല്‍ ഉദാര സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 23,286 കോടി രൂപയുടെ കടമാണ് ഏറ്റെടുക്കുന്ന കമ്പനി വഹിക്കേണ്ടത്.

എന്നാല്‍ 2018ല്‍ ഓഹരി വില്‍ക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ 49,000 കോടി രൂപയുടെ കടബാദ്ധ്യത ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ. 76 ശതമാനം ഓഹരികള്‍ കൈമാറാനുമായിരുന്നു അന്ന് ടെണ്ടര്‍ ക്ഷണിച്ചത്.അന്ന് ഏറ്റെടുക്കാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നില്ല. മൊത്തം 63,113 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. പുതിയ ടെണ്ടര്‍ പ്രകാരം 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ ഓഫര്‍ ചെയ്തിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ വില്‍പ്പനയാണ് അരങ്ങേറുക. ഇതിനു പുറമെയാണ് ഏറ്റെടുക്കുന്ന ബാദ്ധ്യത കുറച്ചിരിക്കുന്നത്. കൂറ്റന്‍ കടബാദ്ധ്യതയാണ് പല പ്രമുഖ കമ്പനികളെയും പിന്തിരിപ്പിച്ചത്. എയര്‍ ഇന്ത്യക്ക് പുറമെ സബ്‌സിഡിയറി കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും കൈമാറും. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 17 ആണ്. ഇതില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് മാര്‍ച്ച് 31നു പുറത്തു വിടും.
 
Other News in this category

 
 




 
Close Window