Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ 38 ദശലക്ഷം മാസ്‌കുകള്‍ വേണം: ആകെയുള്ളത് 6.2 ലക്ഷമെന്നു റിപ്പോര്‍ട്ട്
Reporter
ഇന്ത്യയില്‍ കൊറോണയെ നേരിടാന്‍ പരിമിതമായ അളവിലാണ് സുരക്ഷാ മാസ്‌കുകള്‍ ഇപ്പോള്‍ കൈവശമുള്ളതെന്ന് റിപ്പോര്‍ട്ട്. പലരിലേക്കും രോഗം പടര്‍ന്ന് പിടിക്കാന്‍ ഇത് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 38 ദശലക്ഷം മാസ്‌കുകളാണ് ഇപ്പോള്‍ രാജ്യത്ത് ആവശ്യമായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ കൈവശമുള്ളത് വെറും 6.2 ദശലക്ഷം മാസ്‌കുകളാണ്.പല

ആരോഗ്യ പ്രവര്‍ത്തകരും മാസ്‌കില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കൊറോണ വ്യാപനം തുടരുന്നതിനാല്‍ നൂറുകണക്കിന് കമ്പനികളെയാണ് മാസ്‌കിനായി കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത്. 730 കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ മാസ്‌ക് നിര്‍മ്മാണത്തിനായി ബന്ധപ്പെട്ടിട്ടുള്ളത്. ഇതില്‍ 319 കമ്പനികള്‍ മാത്രമാണ് മറുപടി നല്‍കിയിട്ടുള്ളത്. അതേസമയം സഹകരിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായേക്കും.
 
Other News in this category

 
 




 
Close Window