Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
വീക്കെന്‍ഡ് റെയില്‍ സമരം ജനങ്ങളെ ദുരിതത്തിലാക്കി
reporter

ലണ്ടന്‍: ബ്രിട്ടനിലെ റെയില്‍ യാത്രകള്‍ ദുരിതത്തിലാക്കി വീക്കെന്‍ഡിലെ സമരങ്ങള്‍. 24 മണിക്കൂര്‍ സമരത്തിന് പുറമെ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഓവര്‍ടൈം വിലക്കും ചേരുന്നതോടെ ബ്രിട്ടന്റെ ദീര്‍ഘദൂര റൂട്ടുകളില്‍ അടുത്ത നാല് ദിവസം സ്ഥിതി മോശമാകുമെന്നാണ് മുന്നറിയിപ്പ്. അസ്ലെഫ് യൂണിയനിലെ ഡ്രൈവര്‍ംാരുടെ സമരങ്ങള്‍ മൂലം വെള്ളിയാഴ്ച ഈസ്റ്റ് കോസ്റ്റ് മെയിന്‍ലൈനിലെ ലണ്ടന്‍-എഡിന്‍ബര്‍ഗ് ട്രെയിന്‍ സര്‍വ്വീസുകള്‍ തടസ്സപ്പെടും. ശനിയാഴ്ച തലസ്ഥാനത്ത് നിന്നും ഗ്ലാസ്ഗോയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈനിലെ സര്‍വ്വീസുകളെയും ഇത് ബാധിക്കും. മിഡ്ലാന്‍ഡ്സിലെ യാത്രക്കാരെയാണ് പ്രധാനമായും സമരം ബാധിക്കുക.

ശനിയാഴ്ച ഡ്രൈവര്‍മാരുടെ സമരങ്ങളില്‍ അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വെ ട്രെയിനുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടും. ശനി, ഞായര്‍ ദിവസങ്ങളില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വെയും, സഹസ്ഥാപനമായ ലണ്ടന്‍ നോര്‍ത്ത് വെസ്റ്റേണും പ്രവര്‍ത്തിക്കില്ല. സമരത്തിന് പുറമെ ഓവര്‍ടൈം വിലക്കാണ് എല്ലാ സേവനങ്ങളെയും തടസ്സപ്പെടുത്തുന്നത്. ഓവര്‍ടൈം വിലക്ക് ഞായറാഴ്ച സര്‍വ്വീസുകളെയാണ് സാരമായി തിരിച്ചടിക്കുക. ഇതിന് ശേഷം തിങ്കളാഴ്ച ഗ്രേറ്റ് വെസ്റ്റേണ്‍, ക്രോസ് കണ്‍ട്രി, ചില്‍ടേണ്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടരും. ജിഡബ്യൂആര്‍ മാത്രമാണ് പരിമിതമായ സേവനങ്ങള്‍ നടത്തുക. നാഷണല്‍ റെയില്‍ ഓപ്പറേറ്റര്‍മാരുമായുള്ള ദീര്‍ഘകാല ശമ്പള തര്‍ക്കമാണ് ഡ്രൈവര്‍മാരുടെ പണിമുടക്കിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിലെ സ്ഥാപനങ്ങളെയാണ് സമരങ്ങള്‍ നേരിട്ട് ബാധിക്കുക. വരുന്ന ആഴ്ച മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ ടൈംടേബിള്‍ പരിശോധിക്കണമെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

 
Other News in this category

 
 




 
Close Window