Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ നവംബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച ആല്‍ക്കഹോള്‍ ഡ്യൂട്ടി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്.

റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 3.66 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഉല്‍പാദകര്‍ക്ക് മേലാണ് നികുതി ചുമത്തിയിട്ടുള്ളത്, എന്നാല്‍ വിപണിയിലെ കടുത്ത മത്സരം മൂലം ഉപഭോക്താക്കള്‍ക്കാണ് ബാധ്യത എത്തുന്നത്.

- ജിന്‍: 37.5% വീര്യമുള്ള ഒരു സാധാരണ ജിന്‍ കുപ്പിക്ക് 38 പെന്‍സ് അധികം; ആകെ നികുതി 8.98 പൗണ്ട്.

- സ്‌കോച്ച് വിസ്‌കി: 40% എബിവി ഉള്ള വിസ്‌കിക്ക് 39 പെന്‍സ് വര്‍ധന; നികുതി 9.51 പൗണ്ട്.

- റെഡ് വൈന്‍: 14.5% ആല്‍ക്കഹോള്‍ അടങ്ങിയ കുപ്പിക്ക് 14 പെന്‍സ് വര്‍ധന; 2023 ഓഗസ്റ്റിന് ശേഷം മൊത്തം 1.10 പൗണ്ട് വര്‍ധന.

- ബിയര്‍: പബ്ബുകളില്‍ വില്‍ക്കുന്ന പൈന്റിന് ഏകദേശം 2 പെന്‍സ് വര്‍ധന; 2017-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ധന.

ബ്രിട്ടിഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്‍ (BBPA) മുന്നറിയിപ്പ് നല്‍കിയത്, ഏകദേശം 130 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയാണ് ഈ മേഖലയ്ക്ക് ഉണ്ടാകുന്നതെന്നും, പല പബ്ബുകള്‍ക്കും പൂട്ടിടലിന് കാരണമാകാമെന്നും.

വില വര്‍ധന ഒഴിവാക്കാന്‍ ചില പ്രമുഖ ബ്രാന്‍ഡുകള്‍ സ്വീകരിക്കുന്ന രീതി 'ഡ്രിങ്ക് ഫ്‌ലേഷന്‍' ആണ്. 3.5%ല്‍ താഴെ ആല്‍ക്കഹോള്‍ ഉള്ള പാനീയങ്ങള്‍ക്ക് കുറഞ്ഞ നികുതി ലഭിക്കുന്നതിനാല്‍ ഫോസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ വീര്യം കുറച്ചിട്ടുണ്ട്. എന്നാല്‍, ഇതോടെ പാനീയങ്ങളുടെ ഗുണനിലവാരവും രുചിയും ബാധിക്കുമെന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്നു.

വിദേശരാജ്യങ്ങളില്‍ നിന്നോ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നോ മദ്യം കൊണ്ടുവരുന്നവര്‍ 'പഴ്‌സനല്‍ അലവന്‍സ്' പരിധി ശ്രദ്ധിക്കേണ്ടതുണ്ട്. പരിധി കവിഞ്ഞാല്‍ കസ്റ്റംസ് ഡ്യൂട്ടിയും പുതിയ നിരക്കുകള്‍ക്കനുസരിച്ച് ഉയരും.

പൊതുസേവനങ്ങള്‍ക്കും എന്‍എച്ച്എസിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി ഇത്തരം നികുതി വര്‍ധന അനിവാര്യമാണെന്ന് ട്രഷറി വക്താവ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window